/indian-express-malayalam/media/media_files/2024/11/28/HDH984f6xvbjhLDBCA2n.jpg)
ഫഹദ് ഫാസിൽ, അല്ലു അർജുൻ
അല്ലു അർജുൻ നായകനായ പുഷ്പയുടെ രണ്ടാം ഭാഗം, പുഷ്പ 2 ഡിസംബർ അഞ്ചിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് അല്ലു അർജുനും നായികയായ രശ്മിക മന്ദാനയും. പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ബുധനാഴ്ച കൊച്ചിയിലും എത്തിയിരുന്നു.
പുഷ്പ 2ൽ പ്രതിനായകനായി മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. ഫഹദിന്റെ പ്രകടനത്തെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുഷ്പ രണ്ടാം ഭാഗത്തിൽ ഗംഭീരപ്രകടനമാണ് ഫഹദ് കാഴ്ച വച്ചതെന്നാണ് അല്ലു വെളിപ്പെടുത്തിയത്.
"പുഷ്പയിലാണ് എന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളി താരത്തിനൊപ്പം ഞാൻ അഭിനയിക്കുന്നത്. നിങ്ങളുടെ സ്വന്തം ഫഫാ. അദ്ദേഹം ഇവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നെങ്കിൽ അതൊരു വലിയ സംഭവം ആകുമായിരുന്നു. ഫഫ പുഷ്പ 2ൽ ശരിക്കും തകർത്തിട്ടുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടും. എന്റെ വാക്കു കുറിച്ചു വച്ചോളൂ, അദ്ദേഹം തീർച്ചയായും എല്ലാ മലയാളികൾക്കും അഭിമാനമാകും," എന്നാണ് അല്ലു പ്രമോഷൻ ഇവന്റിനിടെ പറഞ്ഞത്.
മലയാളത്തിൽ വലിയൊരു ഫാൻ ബേസ് തന്നെ സ്വന്തമാക്കിയ അപൂർവ്വം തെലുങ്കു നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. അല്ലുവിന്റെ മൊഴിമാറ്റ ചിത്രങ്ങൾ പലതും മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. ട്രോളന്മാർക്കിടയിൽ, മല്ലു അർജുൻ എന്ന വിളിപ്പേരു പോലുമുണ്ട് അല്ലുവിന്. മലയാളികൾക്ക് തന്നോടുള്ള ഇഷ്ടം, തിരിച്ച് അല്ലുവിന് മലയാളികളോടുമുണ്ട്. അതിനാൽ തന്നെ പുഷ്പ 2ൽ തന്റെ മലയാളി ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് അല്ലു.
പുഷ്പ 2ലെ ഒരു ഗാനം തുടങ്ങുന്നത് മലയാളത്തിലാണ്. ആറു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമ്പോഴും ഈ വരികൾക്കു മാത്രം മാറ്റം കാണില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അല്ലു. മലയാളികളോടുള്ള തന്റെ സ്നേഹം അടയാളപ്പെടുത്താനുള്ള ചെറിയ ശ്രമമാണിതെന്നും അല്ലു വ്യക്തമാക്കി.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.