scorecardresearch

അല്ലു അർജുന് 'ജയ്' വിളിച്ചില്ല; യുവാവിന് ആരാധകരുടെ ക്രൂരമർദനം; വീഡിയോ

തെലുങ്ക് നടൻ അല്ലു അർജുന് ജയ് വിളിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ച് ആരാധകർ

തെലുങ്ക് നടൻ അല്ലു അർജുന് ജയ് വിളിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ച് ആരാധകർ

author-image
Entertainment Desk
New Update
Allu Arjun | fans beat

ചിത്രം:​ എക്സ്

സിനിമാ താരങ്ങളുടെ ആരാധകർ തമ്മിലുള്ള തർക്കങ്ങളും പോർവിളികളും സോഷ്യൽ മീഡിയയിൽ സാധാരണമാണ്. എന്നാൽ കഴിഞ്ഞ ദിവസം താരാങ്ങളെ ചൊല്ലിയുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചതിന്റെ ദൃശ്യങ്ങളാണ് വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുന്റെ ആരാധകരാണ് തർക്കത്തിനിടെ യുവാവിനെ ക്രൂരമായി മർദിക്കുന്നത്.

Advertisment

ബെംഗളൂരിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. 'ജയ് അല്ലൂ അർജുൻ' എന്ന് വിളിക്കാത്തതിനെ തുടർന്നാണ് ഒരു കൂട്ടം ആരാധകർ ചേർന്ന് യുവാവിനെ മർദിച്ചത്. കൂട്ടിമായി നടത്തിയ ആക്രമത്തിൽ യുവാവിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ചോരയൊലിപ്പിച്ച് നിൽക്കുന്ന യുവാവിനെ വീഡിയോയിൽ വ്യക്തമാണ്. ഇയാൾ തെലുങ്ക് നടൻ പ്രഭാസിന്റെ ആരാധകനാണെന്നും, ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വഴക്കിന് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബെംഗളൂർ പൊലീസിനെ ടാഗുചെയ്ത്, നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. നഗരത്തിന് സമീപമുള്ള കെ.ആർ പുരത്താണ് സംഘർഷമുണ്ടായതെന്നാണ് വിവരം. വർഷങ്ങളായി, ഇത്തരം നിരവധി വാഗ്വാദങ്ങളും സംഘർഷങ്ങളും സംസ്ഥാനത്ത് ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് അല്ലു അർജുനോ, മറ്റു താരങ്ങളോ ഇതേവരെ പ്രതികരിച്ചിട്ടില്ല.

Advertisment

വിശാഖപട്ടണത്ത് ചിത്രീകരണം പുരോഗമിക്കുന്ന, പുഷ്പ: ദി റൂൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും രശ്മിക മന്ദാനയും അഭിനയിക്കുന്നു.

Read More Entertainment Stories Here

Allu Arjun Tollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: