scorecardresearch

നല്ല വേഷം തിരഞ്ഞെടുക്കാൻ രാജമൗലിയുടെ ടിപ്പ്; വെളിപ്പെടുത്തി ആലിയ ഭട്ട്

തന്റെ കരിയറിൽ ഏറെ സഹായിച്ച ഒരു ഉപദേശം രാജമൗലിയിൽ നിന്ന് ലഭിച്ചതായി നടി ആലിയാ ഭട്ട് വെളിപ്പെടുത്തി

തന്റെ കരിയറിൽ ഏറെ സഹായിച്ച ഒരു ഉപദേശം രാജമൗലിയിൽ നിന്ന് ലഭിച്ചതായി നടി ആലിയാ ഭട്ട് വെളിപ്പെടുത്തി

author-image
Entertainment Desk
New Update
Alia Bhatt | SS Rajamouli

ആർആർആർ​ എന്ന ചിത്രത്തിലാണ് രാജമൗലിക്കൊപ്പം ആലിയ പ്രവർത്തിച്ചത്

നിരവധി വിജയ ചിത്രങ്ങളിലൂടെ, കരിയറിലെ തന്റെ ഏറ്റവും ഉയർച്ചയിലുടെയാണ് ബോളുവുഡ് താരം ആലിയ ഭട്ട് കടന്നു പോകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വലിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം, അടുത്തിടെ ഒരു അഭിമുഖത്തിൽ, പ്രശസ്ത സംവിധായകൻ രാജമൗലി തനിക്ക് ഒരു ഉപദേശം തന്നിരുന്നതായി വെളിപ്പെടുത്തി. രാജമൗലിയുടെ വാക്കുകളിലൂടെ തനിക്ക് പ്രേക്ഷകരുടെ മനസിൽ​​ ഇടംപിടിക്കാൻ സാധിക്കുന്ന ചില കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചെന്നും താരം പറഞ്ഞു.

Advertisment

എന്തെങ്കിലും കാര്യത്തെ പറ്റി അധികമായി ചിന്തിക്കേണ്ടി വരുമ്പോൾ അദ്ദേഹത്തിന്റെ ഉപദേശം സഹായിക്കാറുണ്ടെന്നും ആലിയ പറഞ്ഞു. ആർആർആർ ഷൂട്ടിങ്ങിനിടെയാണ്, തനിക്ക് വരുന്ന സിനിമകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് രാജമൗലിയേട് ചേദിച്ചതെന്ന് ആലിയ വെളിപ്പെടുത്തി. "അതിന് പ്രത്യേകിച്ച് ഫോർമുല ഒന്നും തന്നെയില്ല. എന്തും ഇഷ്ടത്തോടെ ചെയ്യാൻ ശ്രമിക്കണം. ആ സിനിമ വർക്ക് ചെയ്യില്ലെന്ന് തോന്നിയാൽ പോലും, ചെയ്യുന്ന കഥാപാത്രം ഇഷ്ടത്തോടെ ചെയ്യണം. നിങ്ങളുടെ കണ്ണുകളിലെ സ്നേഹം പ്രേക്ഷകരുമായി ബന്ധിപ്പിക്കും" രാജമൗലിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നെന്ന് ആലിയ പറഞ്ഞു.

"ഇന്ന്, ഞാൻ ആളുകളെ കാണുമ്പോൾ, അവർ എൻ്റെ കഥാപാത്രങ്ങളെ കുറിച്ച് എന്നോട് സംസാരിക്കും. അവർക്ക് എന്നെ മനസിലായതായി എനിക്ക് തോന്നാറുണ്ട്, അതുപോലെ എനിക്കും അവരെ അറിയാൻ സാധിക്കുന്നു," ആലിയ പറഞ്ഞു.

ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ആലിയ ഭട്ട്. അഭിനയത്തിൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ബോളിവുഡിലെ ജനപ്രിയ താരം എന്നതിലുപരി, മികച്ച അഭിനേത്രി എന്ന നിലയിലേക്കും ആലിയ ഉയർന്നു വന്നു. അഭിനയത്തിന് പുറമേ നിർമ്മാണത്തിലും താരം വിജയിച്ചു. ജിഗ്രയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കത്രിന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം ആലിയ അഭിനയിക്കുന്ന ജീ ലെ സാരയും അണിയറയിൽ ഒരുങ്ങുകയാണ്.

Read More Entertainment Stories Here

Advertisment
Ss Rajamouli Alia Bhatt Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: