scorecardresearch

കൂടുതൽ സമയം ഉറങ്ങിയാൽ മണിക്കൂറുകൾ എണ്ണി ഞാൻ സന്തോഷിക്കാറുണ്ട്: ആലിയ ഭട്ട്

"എനിക്ക് ഉറങ്ങാൻ ശരിക്കും ഇഷ്ടമാണ്. ചിലപ്പോൾ ഞാൻ രാത്രി 9:30-ഓടെ ഉറങ്ങും, നേരത്തെ ഉണരുകയും ചെയ്യും,' തന്റെയും രൺബീർ കപൂറിന്റെയും ഉറക്ക ശീലത്തെ കുറിച്ച് ആലിയ ഭട്ട് 

"എനിക്ക് ഉറങ്ങാൻ ശരിക്കും ഇഷ്ടമാണ്. ചിലപ്പോൾ ഞാൻ രാത്രി 9:30-ഓടെ ഉറങ്ങും, നേരത്തെ ഉണരുകയും ചെയ്യും,' തന്റെയും രൺബീർ കപൂറിന്റെയും ഉറക്ക ശീലത്തെ കുറിച്ച് ആലിയ ഭട്ട് 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alia Bhat Ranbir Kapoor

പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ജോലിയും കുടുംബവും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയിൽ, പലപ്പോഴും വേണ്ടത്ര ഉറക്കം ലഭിക്കാതെ പോവുന്നവർ ഏറെയാണ്. എന്നാൽ നടി ആലിയ ഭട്ടിനെ സംബന്ധിച്ചിടത്തോളം ഉറക്കം ഒഴിവാക്കാനാവാത്ത ഒന്നാണ്.

Advertisment

Also Read: 16 ലക്ഷം പി ആറിന് കൊടുത്തുവെന്ന് അനുമോൾ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Bossmalayalam 7

കജോളും ട്വിങ്കിൾ ഖന്നയും അവതാരകരായ 'ടൂ മച്ച്' (Two Much) എന്ന ആമസോൺ പ്രൈം വീഡിയോ ടോക്ക് ഷോയിൽ പങ്കെടുത്തപ്പോഴാണ് തന്റെ ഉറക്കശീലത്തെ കുറിച്ച് ആലിയ സംസാരിച്ചത്. ഏകദേശം മൂന്ന് വർഷം മുമ്പ് മകൾ റാഹ കപൂറിന് അമ്മയായതിന് ശേഷം തൻ്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ഷോയിൽ ആലിയ സംസാരിച്ചു. "നിങ്ങൾക്കൊരു കുഞ്ഞുണ്ടാകുമ്പോൾ, നിങ്ങളുടെ ബോഡി ക്ലോക്ക് മാറും. നിങ്ങൾക്ക് ഉണരാൻ താൽപ്പര്യമില്ലെങ്കിൽ പോലും, അവൾ നിങ്ങളെ ഉണർത്തും," ആലിയ പറഞ്ഞു.

Also Read: നീയെന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു: അർജുൻ കപൂർ

Advertisment

പാരന്റിംഗ് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, താൻ എപ്പോഴും "നേരത്തെ കിടന്ന്, നേരത്തെ എഴുന്നേൽക്കുന്ന" വ്യക്തിയാണെന്ന് ആലിയ പറഞ്ഞു. "എനിക്ക് ഉറങ്ങാൻ ശരിക്കും ഇഷ്ടമാണ്. ചിലപ്പോൾ ഞാൻ രാത്രി 9:30-ഓടെ ഉറങ്ങും, ഇത്ര മണിക്കൂറുകൾ ഉറങ്ങാനായല്ലോ എന്ന് എണ്ണി ഞാൻ സന്തോഷവതിയാകും."  

Also Read: ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന

ഭർത്താവ് രൺബീർ കപൂറും സമാനമായ ഉറക്കശീലമുള്ള ആളാണെന്ന് ആലിയ കൂട്ടിച്ചേർത്തു. "രൺബീറും എൻ്റെ അതേ ക്ലോക്കിലാണ് ജീവിക്കുന്നത്— അദ്ദേഹം 30 മിനിറ്റ് വൈകിയായിരിക്കും കിടക്കാനെത്തുന്നത്, പക്ഷേ അദ്ദേഹവും നേരത്തെ എഴുന്നേൽക്കും."

Also Read: ഞങ്ങളുടെ പ്രണയം ആരംഭിച്ചത് ഇൻസ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

Alia Bhatt Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: