/indian-express-malayalam/media/media_files/2025/10/07/naga-chaitanya-sobhita-dhulipala-2025-10-07-11-43-54.jpg)
ശോഭിത ധൂലിപാലയും നാഗചൈതന്യയും
തെലുങ്ക് നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും കഴിഞ്ഞ ഡിസംബറിൽ ആണ് വിവാഹിതരായത്. നാഗ ചൈതന്യയുടെ മുത്തശ്ശനും നടനുമായ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച കുടുംബ സ്ഥാപനമായ അന്നപൂർണ സ്റ്റുഡിയോസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
Also Read: സിനിമയ്ക്കായി തെങ്ങുകയറ്റം പഠിച്ച് റിമ; ഇപ്പോഴാണ് എന്റെ മരംകേറി പേര് കൃത്യമായതെന്ന് നടി
വർഷങ്ങളോളം രഹസ്യമായി പ്രണയിച്ചതിന് ശേഷമായിരുന്നു നാഗചൈതന്യ- ശോഭിത വിവാഹം. ശോഭിതയുമായുള്ള തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ 'ജയമ്മു നിശ്ചയമ്മു രാ'യിൽ അതിഥിയായി എത്തിയപ്പോഴാണ് നാഗചൈതന്യ തൻ്റെ പ്രണയകഥ വെളിപ്പെടുത്തിയത്. ശോഭിതയെ താൻ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴിയാണെന്ന് നാഗചൈതന്യ പറഞ്ഞു.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
"ഞങ്ങൾ ഇൻസ്റ്റാഗ്രാമിലാണ് കണ്ടുമുട്ടിയത്. എൻ്റെ പങ്കാളിയെ അവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് അവളുടെ വർക്കുകളെക്കുറിച്ച് അറിയാമായിരുന്നു. ഒരു ദിവസം, എൻ്റെ ക്ലൗഡ് കിച്ചണായ 'ഷോയു'വിനെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ, അവൾ ഒരു ഇമോജി കമൻ്റ് ചെയ്തു. ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി, അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി."
ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടിൽ, ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം പറയാൻ ജഗപതി ബാബു ആവശ്യപ്പെട്ടപ്പോൾ "ശോഭിത, എൻ്റെ ഭാര്യ!" എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.
നാഗ ചൈതന്യയുടെ അടുത്തിടെ റിലീസായ 'തൻഡൽ' എന്ന സിനിമയിലെ ഒരു ഗാനത്തെക്കുറിച്ച് ശോഭിതയ്ക്ക് അതൃപ്തിയുണ്ടായിരുന്നു എന്ന കാര്യവും നാഗചൈതന്യ വെളിപ്പെടുത്തി. "ആ ചിത്രത്തിലെ 'ബുജ്ജി തള്ളി' എന്ന ഗാനത്തെച്ചൊല്ലി അവൾ ദേഷ്യപ്പെട്ടു. അത് ഞാൻ ശരിക്കും അവൾക്ക് നൽകിയ ഓമനപ്പേരാണ്. ആ പാട്ടിൽ അത് ഉപയോഗിക്കാൻ ഞാൻ സംവിധായകനോട് ആവശ്യപ്പെട്ടെന്ന് അവൾ തെറ്റിദ്ധരിച്ചു. കുറച്ച് ദിവസത്തേക്ക് അവൾ എന്നോട് സംസാരിച്ചില്ല. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?" നാഗചൈതന്യ ചിരിയോടെ ചോദിച്ചു.
നാഗാ ചൈതന്യ മുൻപ് നടി സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിച്ചിരുന്നു. 2017ൽ വിവാഹിതരായ ഇരുവരും 2021ൽ വേർപിരിഞ്ഞു.
Also Read: നീയെന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു: അർജുൻ കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.