/indian-express-malayalam/media/media_files/2025/10/07/rima-kalingal-2025-10-07-11-08-50.jpg)
റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷമാണ് ചിത്രം തിയറ്റർ റിലീസിനെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു.
Also Read: നീയെന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു: അർജുൻ കപൂർ
ദ്വീപിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്ത് ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് റിമ സിനിമയിൽ അവതരിപ്പിക്കുന്നത്. ഇതിനായി തെങ്ങുകയറ്റം പഠിച്ചെടുക്കുകയായിരുന്നു റിമ. "സിനിമക്കായി തെങ്ങു കയറ്റം ഒക്കെ പഠിച്ചു. സിക്സ് പായ്ക്ക് ഒക്കെയുള്ള ഒരു ചേട്ടനാണ് എന്നെ പഠിപ്പിച്ചത്. കുറെ ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഞാൻ ഇത് ചെയ്തത്. ചെറിയ തെങ്ങിലും വലിയ തെങ്ങിലും കയറാനായി റോപ്പ് ഒക്കെ ഉപയോഗിച്ചു. എന്റെ പേരിന് സമാനമായി നല്ല ഒന്നാന്തരം 'മരംകേറി'യായി ഞാൻ അതിൽ അഭിനയിച്ചിട്ടുണ്ട്," റിമ തന്റെ അനുഭവം പങ്കുവെച്ചു.
റിമയ്ക്ക് ഒപ്പം സരസ ബാലുശ്ശേരി, ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും ചിത്രത്തിലുണ്ട്.
Also Read: ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയിലർ എത്തി
ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണവും അപ്പു ഭട്ടത്തിരി എഡിറ്റിംഗും സെയ്‌ദ് അബാസ് സംഗീതവും നിർവ്വഹിച്ചു. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ നിർമിച്ചിരിക്കുന്നത്.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.