ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 'ഫെമിനിച്ചി ഫാത്തിമ'യുടെ ട്രെയിലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
സൂപ്പർതാരം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ 'ഫെമിനിച്ചി ഫാത്തിമ' ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്
- IFFK (കേരള രാജ്യാന്തര ചലച്ചിത്രമേള): FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്
- FFSI കെ ആർ മോഹനൻ അവാർഡ്
- BIFF-ലെ ഏഷ്യൻ മത്സരം: പ്രത്യേക ജൂറി പരാമർശം
- FIPRESCI ഇന്ത്യ 2024: മികച്ച രണ്ടാമത്തെ ചിത്രം
- ക്രിട്ടിക്സ് അവാർഡ് 2024: കേരളത്തിലെ മികച്ച ചിത്രം, മികച്ച രണ്ടാമത്തെ നായിക
- പത്മരാജൻ അവാർഡ്: മികച്ച സംവിധായകൻ, മികച്ച തിരക്കഥ
- ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്: മികച്ച ചിത്രം, മികച്ച രണ്ടാമത്തെ നടൻ
- പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്: മികച്ച നടി, മികച്ച തിരക്കഥ
- സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്: മികച്ച രണ്ടാമത്തെ ചിത്രം
കൂടാതെ, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാൻ, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവൽ, മെൽബൺ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
Also Read: നീയെന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു: അർജുൻ കപൂർ
അണിയറപ്രവർത്തകർ
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രിൻസ് ഫ്രാൻസിസാണ്. പശ്ചാത്തല സംഗീതം ഷിയാദ് കബീറും, സൗണ്ട് ഡിസൈൻ ലോ എൻഡ് സ്റ്റുഡിയോയും കൈകാര്യം ചെയ്തിരിക്കുന്നു.
Also Read: മെയ് വഴക്കത്തിൽ അച്ഛനെയും ചേട്ടനെയും വെല്ലും; വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങൾ അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.