scorecardresearch

പിള്ളേർക്ക് അഭിനയിക്കാൻ തോന്നിയാൽ തടയും, അല്ലേൽ ധ്യാനിനെ പോലെ അവരും നാളെ പൊളിച്ചടുക്കിയാലോ:  അജു വർഗീസ്

" ധ്യാൻ അവർക്ക് ചാച്ചൻ ആണ്. ഇപ്പോഴേ അവർ ധ്യാനിന്റെ ഫാൻസ് ആണ്, കുറച്ചുകൂടി വലുതായാൽ അവർ എന്തായാലും ധ്യാനിന്റെ ഇന്റർവ്യൂസ് എല്ലാം കാണുമല്ലോ, അങ്ങനെയെങ്കിൽ ഞങ്ങൾക്കും കുറച്ചു പറയാനുണ്ടെന്ന് തോന്നിയാലോ"

" ധ്യാൻ അവർക്ക് ചാച്ചൻ ആണ്. ഇപ്പോഴേ അവർ ധ്യാനിന്റെ ഫാൻസ് ആണ്, കുറച്ചുകൂടി വലുതായാൽ അവർ എന്തായാലും ധ്യാനിന്റെ ഇന്റർവ്യൂസ് എല്ലാം കാണുമല്ലോ, അങ്ങനെയെങ്കിൽ ഞങ്ങൾക്കും കുറച്ചു പറയാനുണ്ടെന്ന് തോന്നിയാലോ"

author-image
Entertainment Desk
New Update
Dhyan Sreenivasan

സ്ക്രീനിന് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല, ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും അജു വർഗീസ് ആയിരുന്നു. 

Advertisment

അഭിമുഖങ്ങളിലും പരസ്പരം ട്രോളുന്ന അജുവിനെയും ധ്യാനിനെയും പ്രേക്ഷകർ കാണാറുണ്ട്. ഇപ്പോഴിതാ, ധ്യാനിനെ കുറിച്ച് രസകരമായൊരു പരാമർശം നടത്തിയിരിക്കുകയാണ് അജു. "ചേട്ടന്റെ കുട്ടികളിൽ  ആർക്കെങ്കിലും അഭിനയിക്കാൻ താൽപ്പര്യം തോന്നിയാൽ..." എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായാണ് ഇന്റർവ്യൂ സ്റ്റാറായ ധ്യാനിനെ കുറിച്ച് രസകരമായ പരാർമശം അജു നടത്തിയത്.

അജുവിന്റെ തമാശ കലർന്ന മറുപടിയിങ്ങനെ; " ഞാൻ തടയും, ഉറപ്പല്ലേ. അല്ലെങ്കിൽ അതിലൊരുത്തനൊക്കെ വന്നിരുന്ന് എന്നെ കുറിച്ച് പറയുന്നത് കേൾക്കേണ്ടി വരില്ലേ... 'എന്റെ അപ്പൻ ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു' എന്നൊക്കെ പറയില്ലേ. അങ്ങനെ ചെയ്യുന്നൊരുത്തൻ ഇപ്പോഴുണ്ടല്ലോ. ധ്യാൻ അവർക്ക് ചാച്ചൻ ആണ്. ഇപ്പോഴേ അവർ ധ്യാനിന്റെ ഫാൻസ് ആണ്. ധ്യാൻ അവരെ ഡ്രൈവിനൊക്കെ കൊണ്ടുപോവും. കുറച്ചുകൂടി വലുതായാൽ അവർ എന്തായാലും ധ്യാനിന്റെ ഇന്റർവ്യൂസ് എല്ലാം കാണുമല്ലോ. അപ്പോൾ അവർക്കു തോന്നിയാലോ, ചാച്ചൻ ചാച്ചന്റെ ഫാദറിനെ കുറിച്ചു ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ! അങ്ങനെയെങ്കിൽ ഞങ്ങൾക്കും കുറച്ചു പറയാനുണ്ടെന്ന് തോന്നിയാലോ," 

Advertisment

അഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ. നാല് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. രണ്ടു തവണയും ഇരട്ടക്കുട്ടികൾക്കു ജന്മം നൽകുകയായിരുന്നു അഗസ്റ്റീന. ജുവാന, ഇവാന്‍, ജേക്ക്, ലൂക്ക് എന്നിവരാണ് മക്കൾ. 

Read More

Aju Varghese

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: