/indian-express-malayalam/media/media_files/2024/12/09/jk0YaUmm447MuaEMDirj.jpg)
മമ്മൂട്ടിയെ അനുകരിച്ച് അജു വർഗീസ്, വൈറൽ വീഡിയോ
മലർവാടി ആർട്ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച നടനാണ് അജു വർഗീസ്. നിവിൻ പോളി, ഭഗത് മാനുവൽ, ശ്രാവൺ, ഹരികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു അജുവിന്റെയും അരങ്ങേറ്റം. സിനിമയിൽ 14 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അജു ഇപ്പോൾ.
അജുവിന് ആശംസകൾ നേർന്ന് സംവിധായകൻ അരുൺ ചന്തു പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഇമോഷണൽ സീൻ അനുകരിക്കാൻ ശ്രമിക്കുന്ന അജുവിനെയാണ് വീഡിയോയിൽ കാണുക. അജുവിന്റെ അഭിനയം കണ്ട് ചിരി അടക്കിയിരിക്കുന്ന ഭഗതിനെയും വീഡിയോയിൽ കാണാം.
"നമ്മൾ ചെയുമ്പോ മാത്രം എന്താഡാ ശെരി ആവാത്തെ? മമ്മൂക്കയുടെ അനന്തമായ അഭിനയമുഹൂർത്തങ്ങൾ നോക്കി, അദ്ദേഹത്തിന്റെ മികവിന്റെ ഒരംശമെങ്കിലും പിടിച്ചെടുക്കാനാവുമോ എന്നു ശ്രമിക്കുന്ന, ഞങ്ങളുടെ പാതിരാപരിശീലനരംഗങ്ങളിൽ നിന്നുള്ളൊരു ദൃശ്യം. ഓരോ തവണയും കടുത്ത പരാജയത്തിൽ അതു അവസാനിക്കുന്നു! അത് അവസാനിക്കാറുള്ളത്. പക്ഷേ, ആ പരിശ്രമത്തെ വിലമതിക്കുന്നു. അതിനിടയിലെ പൊട്ടിച്ചിരികളും സന്തോഷവും. അജു വർഗീസിന്റെ 14 വർഷങ്ങൾ!" എന്നാണ് അരുൺ ചന്തു കുറിച്ചത്.
അജുവിന്റെ സുഹൃത്തുക്കളായ നിരവധി നടന്മാർ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. 'നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ' എന്നാണ് പിഷാരടിയുടെ കമന്റ്.
"അത് നിങ്ങൾക്ക് മുന്നിൽ ഐശ്വര്യ റായ് ഇല്ലാത്തോണ്ടാ,"
"ഇത് അടുക്കളയിൽ നിന്ന് പാൽപ്പൊടി കട്ട് തിന്നിട്ട് ആരും കാണാതെ ഒളിച്ചു നിക്കുന്നപോലെ ഉണ്ടല്ലോ"
"ആരാടാ അവിടെ ചിരിക്കുന്നെ.... ഒരു മനുഷ്യൻ അവിടെ ജീവിച്ചു കാണുക്കുവാ... അപ്പോളാ അവന്റെ കിണി..."
"ഒരു സെന്റി സീനിനെ എങ്ങനെ കോമഡിയാക്കാം എന്ന് തെളിയിച്ച മഹാനെ..." എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read More
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
- Pushpa 2: കളക്ഷൻ 600 കോടിയിലേക്ക്; ബോക്സ് ഓഫീസിൽ പുഷ്പരാജിന്റെ പൂണ്ടുവിളയാട്ടം
- ഹൃദയം തകരുന്ന വേദന; വിങ്ങിപ്പൊട്ടി അല്ലു അർജുൻ
- അല്ലു അർജുൻ 'മല്ലു അർജുൻ' ആയതല്ല, ആക്കിയതാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.