/indian-express-malayalam/media/media_files/p8ykrelceSh0NDphii74.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ ചിരഞ്ജീവി
സൗത്ത് ഇന്ത്യൻ സിനിമയിലെ രണ്ടു സൂപ്പർ താരങ്ങളാണ് ചിരഞ്ജീവിയും അജിത്ത് കുമാറും. തമിഴ്- തെലുങ്ക് സിനിമകളിലെ അധികായന്മാരായ ഈ രണ്ട് താരങ്ങളുടെയും കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് താരങ്ങൾ കണ്ടുമുട്ടിയത്.
ചിരഞ്ജീവിയുടെ 'വിശ്വംബര' എന്ന ചിത്രവും, അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രവും റാമോജിയിലാണ് ചിത്രീകരിക്കുന്നത്. ഇതിനിടയിലാണ് താരങ്ങൾ കണ്ടുമുട്ടിയത്. ചിത്രം ചിരഞ്ജീവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. "ഇന്നലെ വൈകുന്നേരം വിശ്വംഭരയുടെ സെറ്റിൽ ഒരു സർപ്രൈസ് അതിഥി ഉണ്ടായിരുന്നു," എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിരഞ്ജീവി ചിത്രം പങ്കുവച്ചത്.
രണ്ടു താരങ്ങളുടെയും ഫാൻ പേജുകളിലടക്കം ചിത്രം വൈറലായി. നിരവധി ആരാധകരാണ് വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏതിലെങ്കിലും താരങ്ങൾ ഒന്നിക്കുമോ എന്ന് ആകാഷം പ്രകടിപ്പിക്കുന്നത്. 1993ൽ പുറത്തിറങ്ങിയ അജിത്തിന്റെ ആദ്യ തെലുങ്ക് ചിത്രമായ 'പ്രേമ പുസ്തക'ത്തിന്റെ ഗാനങ്ങൾ ലോഞ്ചു ചെയ്തത് ചിരഞ്ജീവിയായിരുന്നു.
കഴിഞ്ഞ വർഷം പൊങ്കലിന് ശേഷം അജിത്ത് നായകനായ സിനിമകൾ പുറത്തു വന്നിട്ടില്ല. നിലവിൽ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം. ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം അധിവേഗം പൂർത്തിയാകുന്നതായാണ് റിപ്പോർട്ട്. ഉടൻ തന്നെ രണ്ടു സിനിമകളും പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അജിത്ത് ആരാധകർ.
ഗുഡ് ബാഡ് അഗ്ലിയുടെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. മാർക്ക് ആൻ്റണിക്ക് ശേഷം സംവിധായകൻ ആദിക് രവിചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരത്തിൽ അജിത്തിനൊപ്പം പ്രവർത്തിച്ച സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദാണ് ഈ ചിത്രത്തിലും ഗാനങ്ങൾ ഒരുക്കുന്നത്. 2024 പൊങ്കലിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന.
Read More Entertainment Stories Here
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
- 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
- ഡ്രൈവിംഗ് സീറ്റിൽ ശ്രീനിയേട്ടൻ, പക്ഷേ വണ്ടിയോടിച്ചത് ഞാനും ചാക്കോച്ചനും ദൈവവും ചേർന്ന്: ആസിഫ് അലി
- ദേവനന്ദയെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പരാതിയുമായി കുടുംബം
- ആദ്യമായ് വിജയ് ആലപിക്കുന്ന രണ്ടു ഗാനങ്ങൾ; ഗോട്ടിന്റെ വിശേഷം പങ്കുവച്ച് യുവൻ
- നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്ഡി കണ്ടെത്തിയതിനെ കുറിച്ച് ഫഹദ്
- Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം ഒടിടിയിലേക്ക്
- കാനിൽ ഇന്ത്യൻ സിനിമ തിളങ്ങുമ്പോൾ, മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.