/indian-express-malayalam/media/media_files/nQSjxySej4OgxmOKLKEp.jpg)
അസൽ എന്ന ചിത്രത്തിൽ അജിത്തും ഭാവനയും
2010-ൽ പുറത്തിറങ്ങിയ 'അസൽ' എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരജോഡികളായിരുന്നു, തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറും മലയാളികളുടെ പ്രിയതാരം ഭാവനയും. ഇരുവരും വീണ്ടും കണ്ടുമുട്ടിയതിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് അസർബൈജാനിൽ പുരോഗമിക്കുന്നതിനിടയിലാണ് അജിത്, ഭാവനയെ കാണാൻ ചിത്രത്തിൻറെ ലൊക്കേഷനിൽ എത്തിയത്. വിടാ മുയര്‍ച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അജിത്തും, പിങ്ക് നോട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഭാവനയും അസർബൈജാനിലുണ്ട്. ഇതിനിടയിലാണ് സുഹൃത്തായ ഭാവനയെ കാണാൻ അജിത് സെറ്റിലെത്തിയത്.
ഇരുവരും കണ്ടുമുട്ടുന്നതിന്റെ വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അസർബൈജാനിൽ ഉണ്ടായിട്ടും എല്ലാവരെയും കാണാൻ വൈകിയതിന് അജിത് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കാണാം.
#AjithKumar said "I'm extremely sorry for being late.." ♥️#Bhavana and Team #PinkNote movie crew met #Ajithkumar in Azerbaijan🔥#VidaaMuyarchipic.twitter.com/cLKvRWX5oC
— Balaji (@RDBalaji) December 25, 2023
കഴിഞ്ഞ വർഷം അജിത്തും ഭാവനയും തുനിവ് എന്ന ചിത്രത്തിന്റെ സെറ്റിൽ കണ്ടുമുട്ടിയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യറെ കാണാനെത്തിയതായിരുന്നു ഭാവന. ഒരു കാലത്ത് തമിഴിൽ തിരക്കുള്ള നടിയായിരുന്ന ഭാവന അസലിന് ശേഷം തമിഴ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഹണ്ട്, പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന തുടങ്ങിയ ചിത്രങ്ങളാണ് ഭാവനയുടെ വാരാനിരിക്കുന്ന പുത്തൻ ചിത്രങ്ങൾ.
Read More Entertainment Stories Here
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- ഊഞ്ഞാലാ ഊഞ്ഞാലാ, കുസൃതിയുമായി അംബിക; വാവാച്ചി വീഴല്ലേ എന്ന് ആരാധകർ
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.