/indian-express-malayalam/media/media_files/2024/11/28/bE8GBCrArFdEWwArVT3k.jpg)
അമ്മയ്ക്കും സഹോദരനും നാത്തൂനുമൊപ്പം ഐശ്വര്യ
ഐശ്വര്യറായുടെ സഹോദരൻ ആദിത്യ റായിയുടെ ഭാര്യയാണ് ശ്രീമ റായി. അടുത്തിടെ റെഡ്ഡിറ്റിൽ ശ്രീമയ്ക്ക് വലിയ രീതിയിൽ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ആദിത്യറായിയ്ക്കും മക്കൾക്കും അമ്മായിയമ്മ ബ്രിന്ദ റായിക്കുമൊപ്പമുള്ള ഫാമിലി ഫോട്ടോ ശ്രീമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഐശ്വര്യയ്ക്കും ആരാധ്യ ബച്ചനുമൊപ്പമുള്ള ചിത്രങ്ങളൊന്നും തന്നെ ശ്രീമ എന്തുകൊണ്ടാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിടാത്തത് എന്ന രീതിയിലായിരുന്നു ട്രോളുകളും കമനറുകളും പ്രചരിച്ചത്.
"ശ്രീമ ഐശ്വര്യയുടെയോ ആരാധ്യയുടെയോ ഒരു ചിത്രം പോലും പങ്കിടുന്നില്ല," എന്നായിരുന്നു ഒരു കമന്റ്. അതിനു ശ്രീമ നൽകിയ മറുപടിയിങ്ങനെ, “ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് അവരുടെ പേജിലേക്ക് പോകാം, അവിടെ നിങ്ങൾക്ക് അവരുടെ ഫോട്ടോകൾ മാത്രമേ കാണാനാകൂ, ഞങ്ങളിൽ ഒരാളെപ്പോലും കാണില്ല. അത് നിങ്ങളെ തൃപ്തിപ്പെടുത്തും. ”
ഇപ്പോഴിതാ, തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും കമന്റുകൾക്കും മറുപടി നൽകുകയാണ് ശ്രീമ ഇപ്പോൾ. 'വസ്തുതകൾ' എന്ന തലക്കെട്ടോടെയാണ് ശ്രീമ കുറിപ്പ് പങ്കുവച്ചത്.
“വസ്തുതകൾ. എൻ്റെ ജന്മദിനം നവംബർ 21 ആയിരുന്നു, പതിവുപോലെ പൂക്കൾ അയച്ചു. ഞാൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഞാൻ ഒരു ബ്ലോഗർ/ കണ്ടന്റ് ക്രിയേറ്റർ ആകുന്നതിന് മുമ്പ് വർഷങ്ങളോളം വെൽത്ത് മാനേജ്‌മെൻ്റിൽ ബാങ്കറായിരുന്നു. 2009-ലെ ഗ്ലാഡ്രാഗ്സ് മിസിസ്സ് ഇന്ത്യ ഗ്ലോബ് കൂടിയാണ് ഞാൻ. 2017-ന് ശേഷം ഞാൻ ബ്ലോഗിംഗിലേക്ക് മാറി. ഞാൻ ആരുടെയും പേരിൽ ഒരു ബിസിനസ്സ് തുറക്കാൻ ശ്രമിച്ചിട്ടില്ല. വസ്തുതകൾ ആയതിനാൽ ഞാൻ കാര്യങ്ങൾ വ്യക്തമാക്കുകയാണ്. വർഷങ്ങളെടുത്ത് ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഞാനൊരു സ്വതന്ത്ര കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിലുള്ള എന്റെ ആ വസ്‌തുതയെ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത് ആരുടെയോ മോശം അഭിരുചിയാണെന്ന് ഞാൻ കാണുന്നു. എൻ്റെ പേര് ഉൾപ്പെടുമ്പോൾ വസ്തുതകൾ വ്യക്തമാകേണ്ടത് ഒരു അമ്മയെന്ന നിലയിൽ എനിക്ക് വളരെ പ്രധാനമാണ്."
അടുത്തിടെ, അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും ഭർത്താവ് നിഖിൽ നന്ദയും അയച്ച ഫ്ളവർ ബൊക്കെയുടെ ചിത്രം ശ്രീമ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടിരുന്നു. “നന്ദി. നിഖിൽ നന്ദയ്ക്കും ശ്വേതയ്ക്കും. ഇത് അതിശയകരമാണ്." ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിന് ഇടയിലായിരുന്നു ഇത്.
അമ്മ ബൃന്ദയുമായി ഐശ്വര്യ വളരെ അടുപ്പത്തിലാണ്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.