scorecardresearch

അമ്മയ്ക്ക് ജന്മദിനാശംസ നേർന്ന് ഐശ്വര്യ, പക്ഷെ ആരാധകർക്ക് അറിയേണ്ടത് ഇക്കാര്യം

അമ്മയ്ക്കും മകൾ ആരാധ്യക്കും ഒപ്പമുള്ള ചിത്രങ്ങളിൽ, കൈയ്യിൽ പ്ലാസ്റ്റർ ധരിച്ചാണ് ഐശ്വര്യ പോസു ചെയ്യുന്നത്

അമ്മയ്ക്കും മകൾ ആരാധ്യക്കും ഒപ്പമുള്ള ചിത്രങ്ങളിൽ, കൈയ്യിൽ പ്ലാസ്റ്റർ ധരിച്ചാണ് ഐശ്വര്യ പോസു ചെയ്യുന്നത്

author-image
Entertainment Desk
New Update
Aishwarya Rai Bachchan, Brinda Mother's birthday

ചിത്രം:​ ഇൻസ്റ്റഗ്രാം

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും കുടുംബവും എപ്പോഴും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. അടുത്തിടെ കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിലും ഐശ്വര്യ തിളങ്ങിയിരുന്നു.  പ്രശസ്ത ഡിസൈനിങ് സംരംഭമായ ഫാൽ​ഗുനി ഷെയ്ൻ പീക്കോക്കിന്റെ ​കറുപ്പും വെള്ളയും ​ഗോൾഡൻ നിറവും ഇടകലർന്ന മോണോക്രോം ​ഗൗൺ ധരിച്ചാണ് ആദ്യ ദിനം ഐശ്വര്യ വന്നത്. ആകർഷകമായ വസ്ത്രത്തിലുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisment

ഇപ്പോഴിതാ അമ്മ ബൃന്ദ റായ്ക്ക് ജന്മദിനാശംസകൾ പങ്കുവച്ചുകൊണ്ടുള്ള ഐശ്വര്യയുടെ പോസ്റ്റാണ് വൈറലാകുന്നത്. മകൾ ആരാധ്യക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് പോസ്റ്റിൽ ആശംസകളറിയിക്കുന്നത്. 

കൈയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് പ്ലാസ്റ്റർ ധരിച്ചാണ് ഐശ്വര്യ ചിത്രത്തിൽ പോസു ചെയ്യുന്നത്. ആശംസകൾക്കൊപ്പം, ആരാധകർ താരത്തിന്റെ പരിക്കിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഐശ്വര്യയുടെ കൈയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനായി നിരവധി ആരാധകരാണ് കമന്റു ചെയ്യുന്നത്.

Advertisment

കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനായി പരിക്കേറ്റ കൈയ്യുമായി ഐശ്വര്യ എയർപോർട്ടിൽ പ്രവേശിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ ഫാൻ പേജുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാനിൽ നിന്ന് തിരിച്ചെത്തി മുംബൈയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ കാൻ ഫെസ്റ്റിവൽ പങ്കെടുക്കുന്നത്. 2002ലാണ് ഐശ്വര്യ റായ്, ആദ്യമായ് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നത്. ഷാരുഖ് ഖാനും സഞ്ജയ് ലീല ബൻസാലിക്കും ഒപ്പമാണ് ഐശ്വര്യ ചലച്ചിത്ര മേളയിലെത്തിയത്. നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിയായും ഹെവി വര്‍ക്കുള്ള സ്വര്‍ണ നെക്ക്‌ളേസുമായിരുന്നു താരത്തിന്റെ വേഷം.

Read More Stories Here

Aishwarya Rai Bachchan Cannes Film Festivel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: