/indian-express-malayalam/media/media_files/ZcW2fqpBSyxCiToH7UT0.jpeg)
ബിഹൈൻഡ് ദി സീൻസ് വീഡിയോകളിൽ പലപ്പോഴും രസകരമായതും അപ്രതീക്ഷിതവുമായ ചില രംഗങ്ങൾ വന്നു ചേരാറുണ്ട്. വെള്ളിത്തിരയിൽ വരാതെ, അണിയറയിൽ നടക്കുന്ന കാര്യങ്ങൾ, നമ്മൾ തിരശീലയിൽ കാണുന്ന താരങ്ങളുടെ മറ്റൊരു മുഖവും വെളിപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു ബിഹൈൻഡ് ദി സീൻസ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറൽ ആവുന്നത്.
വിഖ്യാത ടി വി ഷോ ആയ 'റാൻഡേവൂ വിത്ത് സിമി ഗരേവാൾ' അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഐശ്വര്യ റായുമായി (Aishwarya-Rai-Bachchan) സിമി ഗരേവാൾ നടത്തിയ അഭിമുഖത്തിന്റെ ബിഹൈൻഡ് ദി സീൻസ് ആണ് കാണാൻ കഴിയുക. അഭിമുഖം നടക്കുന്നതിനിടയിൽ ഷോയുടെ സെറ്റിലേക്ക് ഒരു പാറ്റ കടന്നു വരുന്നതും അതിനെ പിടിക്കാൻ സെറ്റിലുള്ളവർ ശ്രമിക്കുന്നതും ആണ് വിഡിയോയിൽ.
സാഹചര്യത്തെ ഐശ്വര്യ ഹ്യുമറസ് ആയി കൈകാര്യം ചെയ്തു
പാറ്റയെ പിടിക്കാൻ വന്ന ആൾ, ഒരു തുണി കൊണ്ട് അതിനെ മൂടിയിട്ട് പിടിച്ചു കൊണ്ട് പോകുന്നത് കണ്ട ഐശ്വര്യ, 'ഇത്ര സ്നേഹത്തോടെ ഒരു പാറ്റയെ പിടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്' എന്ന് പറയുന്നതും വിഡിയോയിൽ കാണാം.
ഇതിനെ എടുക്കാൻ ഇവിടേക്ക് ആരും വരാത്തത് എന്ത് കൊണ്ട് എന്ന ഐശ്വര്യയുടെ ചോദ്യത്തിന്, പുരുഷന്മാർ മാറിപ്പോയി എന്ന് സിമി ഗരേവാൾ മറുപടി പറയുന്നുണ്ട്. ഇത് പ്ലാൻ ചെയ്തത് ആരാണ് എന്നുമൊക്കെ ഐശ്വര്യ ചോദിക്കുന്നുണ്ട്.
മറ്റേതു നടിയായിരുന്നെങ്കിലും പാറ്റയെ കണ്ടു കൂക്കി വിളിച്ചു ബഹളം ഉണ്ടാക്കുമായിരുന്നു എന്നും ഇത്തരം ഒരു സാഹചര്യത്തെ ഐശ്വര്യ ഹ്യുമറസ് ആയി കൈകാര്യം ചെയ്തു എന്നുമൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.
- Read Here
- മലയാള സിനിമയിൽ എത്ര പാർവ്വതിമാരുണ്ട് എന്നറിയാമോ?
- ചേച്ചി എന്ത് ചെയ്താലും ഒരു ഗ്രേസുണ്ടാവും; തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തിന്റെ അവതാരകയായി ശോഭന എത്തിയപ്പോൾ, ത്രോബാക്ക് വീഡിയോ
- അമേരിക്കൻ നടന്റെ ഉദ്ധാരണക്കുറവ് മാറ്റി രൺവീർ സിങ്; ഹിറ്റായി പരസ്യം, വീഡിയോ
- ഈ വിവാഹവാർത്ത നിർത്തിക്കിട്ടാൻ ഞാനെത്ര തരണം?; ഉണ്ണി മുകുന്ദൻ ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.