/indian-express-malayalam/media/media_files/flUrRghmbXMEbnkEiQTV.jpeg)
Ranveer Singh featured with Johnny Sins in an ad written by Tanmay Bhat and team. (Pic: Ranveer/Instagram)
'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂളിന്' ശേഷം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു പരസ്യം. വിഷയം സെക്സ് തന്നെ.
സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ സംസാരിച്ചതെങ്കിൽ, ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങളെ കുറിച്ചാണ് പുതിയ പരസ്യം. നെറ്റ്ഫ്ലിക്സ് സീരീസ് ആയ 'സെക്സ് എഡ്യൂക്കേഷന്റെ' പ്രോമോ ആയിട്ടാണ് 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ' വന്നതെങ്കിൽ പുതിയ പരസ്യം 'ബോൾഡ് കെയർ' എന്ന ലൈംഗിക ഉത്തേജക ഉൽപ്പങ്ങളുടെ ആഡ് ആണ്. ബോളിവുഡ് താരം രൺവീർ സിങ്, അമേരിക്കൻ അഡൽറ്റ് താരം ജോൺ സിൻസ് എന്നിവരാണ് ഈ പരസ്യത്തിൽ എത്തുന്നത്.
ഒരു 'സാസ്-ബഹു' (അമ്മായിയമ്മ-മരുമകൾ) സീരിയലിന്റെ ഫോർമാറ്റിൽ ചെയ്തിരിക്കുന്ന പരസ്യം ചിരിയോടെയല്ലാതെ കാണാൻ ആവില്ല. ബോളിവുഡിലെ മുൻനിര താരമായ രൺവീർ സിങ്, ഇത്തരത്തിൽ ഉദ്യമത്തിൽ ഏർപ്പെട്ടത് മറ്റു താരങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രൺവീർ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പരസ്യത്തിന് താഴെ അനേകം ബോളിവുഡ് താരങ്ങൾ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.
'കുടുംബ' സീരിയലിൽ ഉദ്ധാരണക്കുറവ് ചർച്ചയാകുമ്പോൾ
ഫാഷനിലെയും സിനിമകളിലെയും ധീരമായ തിരഞ്ഞെടുപ്പുകൾക്ക് പേരു കേട്ട രൺവീർ സിംഗ്, തനത് ശൈലിയിൽ നർമ്മം കലർത്തിയാണ് ഈ പരസ്യം ചെയ്തിരിക്കുന്നത്. ഉദ്ധാരണക്കുറവിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി ഒരു വെൽനസ് ബ്രാൻഡുമായി സഹകരിച്ചാണ് നടൻ ഈ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്.
ഉദ്ധാരണക്കുറവുമായി മല്ലിടുന്ന ജോണി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ, ഭർതൃസഹോദരനായ രൺവീറിനോട് രംഗമാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജോണിയുടെ അവസ്ഥ ഉയർത്തിക്കാട്ടാൻ അവൾ നിരവധി ലൈംഗിക പ്രയോഗങ്ങൾ ഉപയോഗിക്കുന്നു, ഇത് ജോണിക്ക് നാണക്കേടുണ്ടാക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, അമ്മായിയമ്മയുടെ അടിയേറ്റ് അവൾ ഒന്നാം നിലയിൽ നിന്ന് വീഴുന്നു. ജോണിയുടെ കഥാപാത്രത്തിന് ഒരു ബോൾഡ് കെയർ ഗുളിക നൽകി രൺവീർ ഇടയിൽ വരുന്നു. ഒടുവിൽ ജോണി ഒന്നാം നിലയിൽ നിന്നും വീഴുന്ന ഭാര്യയെ ചാടിപ്പിടിച്ച് രക്ഷപ്പെടുത്തുന്നു. എല്ലാം ശുഭം.
തൻമയ് ഭട്ടും ദേവയ്യ ബൊപ്പണ്ണയും കൂട്ടരും ചേർന്ന് എഴുതിയ ഈ നർമ്മം നിറഞ്ഞ പരസ്യം സംവിധാനം ചെയ്തത് അയ്യപ്പ കെ എം ആണ്. ഒരു ഇന്ത്യൻ ബ്രാൻഡിനായുള്ള ജോണി സിൻസിൻ്റെ ആദ്യ പരസ്യം കൂടിയാണിത്.
Read More Bollywood News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us