/indian-express-malayalam/media/media_files/XUgc3ghSB6ZtqFXKmEUn.jpeg)
Shobhana turns emcee for IFFI, Throwback Video
Shobana: ഗോവ സ്ഥിരം വേദിയാക്കുന്നതിനു മുൻപ്, ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം (ഐ എഫ് എഫ് ഐ) രാജ്യത്തിന്റെ പല ഭാഗങ്ങളിലായിട്ടാണ് നടത്തി വന്നിരുന്നത്. 1997ൽ ചലച്ചിത്രോത്സവത്തിനു വേദിയായത് തിരുവനന്തപുരമാണ്. കേരളത്തിന് സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്രോത്സവം ഉണ്ടാവുന്നതിനും അത് കാരണമായി തീർന്നു. അതിന്റെ മാതൃക പിന്തുടർന്നാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം (ഐ എഫ് എഫ് കെ) ഉണ്ടാകുന്നത്.
ഇന്ത്യയിൽ ഫിലിം ഫെസ്റ്റിവലുകൾ എത്രയധികം പ്രചാരം നേടിയിട്ടില്ലാത്ത ആ കാലത്ത്. രാജ്യത്തിന്റെ, സിനിമയുടെ ഒരു ഫ്ലാഗ്ഷിപ്പ് ഇവന്റ് എന്ന നിലയ്ക്കാണ് സിനിമാ പ്രേമികൾ കേന്ദ്ര സർക്കാർ നടത്തുന്ന ഐ എഫ് എഫ് ഐയെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക കലാകാരന്മാരും ആ ഫെസ്റ്റിവലിൽ പങ്കെടുക്കുമായിരുന്നു.
തിരുവനന്തപുരത്ത് 1997ൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ അവതാരകയായി ശോഭന എത്തിയതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ചേച്ചി എന്ത് ചെയ്താലും ഒരു ഗ്രേസ് ഉണ്ടാവും
ശോഭനയുടെ അവതരണ ശൈലി, ഇംഗ്ലീഷ് ഉച്ചാരണം എന്നിവയൊക്കെ പ്രശംസിച്ച് കൊണ്ട് ആരാധകർ കമന്റുമായി എത്തുന്നുണ്ട്. 'ചേച്ചി എന്ത് ചെയ്താലും ഒരു ഗ്രേസ് ഉണ്ടാവും,' കോണ്വെന്റിലാണ് പഠിച്ചതെന്ന് തോന്നുന്നു...' എന്നൊക്കെയാണ് ശോഭന ഫാൻസ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
നിലവിൽ, ലണ്ടനിൽ നൃത്തപരിപാടിയുമായി തിരക്കിലാണ് ശോഭന. അവിടെ എത്തിയതിന്റെ വീഡിയോ, ഫോട്ടോ എന്നിവ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.
Check out More Film News Here
- രാമനാഥന് ഇതും വശമുണ്ടോ? 'എകെ 47'ൽ തീപാറിച്ച് ടൊവിനോ തോമസ്; വീഡിയോ
- മയോസൈറ്റിസിനോട് പൊരുതി, ഇനി രണ്ടാംവരവ്; തിരിച്ചുവരാൻ തയ്യാറെടുത്ത് സാമന്ത
- ഇഷ്ടതാരത്തെ കാണാൻ ആരാധകനെത്തിയത് 1000 കിലോമീറ്റർ സൈക്കിളിൽ യാത്രചെയ്ത്
- യേശുദാസിനെ കാണാൻ അമേരിക്കയിൽ; ചിത്രങ്ങളുമായി മോഹൻലാൽ
- അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.