/indian-express-malayalam/media/media_files/2025/11/04/salman-khan-2025-11-04-13-24-58.jpg)
സൽമാൻ ഖാൻ്റെ ഫിറ്റ്‌നസ് പലപ്പോഴും ആരാധകർക്കിടയിലെ ചർച്ചാവിഷയമാണ്. കഴിഞ്ഞ ദിവസം, ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സൽമാൻ പങ്കുവെച്ചിരുന്നു. 'ദി ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടെയാണ്, സൽമാൻ തന്റെ മസിലുകൾ വ്യക്തമാകുന്ന തരത്തിലുള്ള ജിം ചിത്രങ്ങൾ ഷെയർ ചെയ്തത്.
ഇടക്കാലത്ത് ശരീരം നോക്കാത്തതിന്റെ പേരിൽ സൽമാന് നിരവധി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ 59-ാം വയസ്സിലും ഫിറ്റ്നസ്സിനോട് സൽമാൻ കാണിക്കുന്ന താൽപ്പര്യവും സമർപ്പണവും അച്ചടക്കവുമാണ് ഇപ്പോൾ പ്രശംസിക്കപ്പെടുന്നത്.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
'ദി ബാറ്റിൽ ഓഫ് ഗാൽവാൻ' സിനിമയുടെ ചിത്രീകരണവും 'ബിഗ് ബോസ് 19'-ൻ്റെ അവതരണവുമൊക്കെയായി തിരക്കിട്ട ഷെഡ്യൂളിലാണ് സൽമാൻ. അതിനിടയിലും ഫിറ്റ്നസ്സ് കാര്യത്തിൽ താരം ശ്രദ്ധ ചെലുത്തുന്നു. "എന്തെങ്കിലും നേടണമെങ്കിൽ എന്തെങ്കിലും ഉപേക്ഷിക്കേണ്ടിവരും... ഇത് ഉപേക്ഷിക്കാതെ നേടുന്നതാണ്," എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ പോസ്റ്റ് പങ്കുവെച്ചത്.
Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി: നവ്യ നായർ
സൽമാൻ ജിമ്മിൽ വിയർപ്പൊഴുക്കുന്നതിൻ്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് "വെൽക്കം ബാക്ക് സൽമാൻ" എന്നാണ് താരത്തിന്റെ ട്രെയിനർ കുറിച്ചത്. സൽമാന്റെ കൈകളിലെയും തോളുകളിലെയും മസിലുകൾ എടുത്തുകാണാം ചിത്രത്തിൽ. "ബോളിവുഡിലെ ഫിറ്റ്‌നസ് ഐക്കൺ ഭായ്ജാൻ," എന്നാണ്​ ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
അടുത്തിടെ വാൻകൂവറിൽ നടന്ന ഒരു സംഗീത പരിപാടിയിൽ, സൽമാൻ 'ടൈഗർ 3' എന്ന ചിത്രത്തിലെ "ലെകെ പ്രഭു കാ നാം" എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതിൻ്റെ ഒരു വീഡിയോ വൈറലായിരുന്നു. ഈ ക്ലിപ്പിൽ നടന്റെ ഷർട്ട് അൽപ്പം ഉയർന്ന് വയർ കാണാമായിരുന്നു, ഇത് കടുത്ത ഓൺലൈൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നടൻ ഫിറ്റല്ല എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
എങ്കിലും, സൽമാൻ ഈ ട്രോളുകളിലൊന്നും അസ്വസ്ഥനായില്ല. തൻ്റെ വരാനിരിക്കുന്ന ചിത്രമായ 'സിക്കന്ദറി'ൻ്റെ ഒരു പരിപാടിയിൽ വെച്ച് അദ്ദേഹം ഇത്തരം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സമ്മതിക്കുകയും, താൻ പെട്ടെന്ന് തന്നെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തുമെന്നും പറയുകയും ചെയ്തിരുന്നു.
'ദി ബാറ്റിൽ ഓഫ് ഗാൽവാൻ' 2020 ജൂൺ 15ന് ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ, ചൈനീസ് സൈനികർക്കിടയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ളതാണ്. അപൂർവ ലാഖിയയാണ് ചിത്രം സംവിധാനം ചെയ്തത്.
Also Read: ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, കിട്ടിയത് ലോട്ടറി; സൈജു കുറുപ്പിന്റെ ജീവിതം മാറിമറിഞ്ഞിട്ട് ഇന്നേക്ക് 20 വർഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us