scorecardresearch

5 കോടി തരണം; നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് നിർമ്മാതാക്കൾ

ധനുഷിനു പിന്നാലെ, നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ

ധനുഷിനു പിന്നാലെ, നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara Chandramukhi

നയൻതാര

നയൻതാരയും ധനുഷും തമ്മിലുള്ള നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം സിനിമ ലോകത്തിനു പുറത്തും ഏറെ ചർച്ചയായിരുന്നു. നയൻതാരയുടെ വിവാഹവും പ്രണയവും ജീവിതവും പ്രമേയമായ 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്‍ററിയിൽ നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നായിരുന്നു ധനുഷിന്റെ ആരോപണം. ഇതിനെതിരെ ധനുഷ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Advertisment

ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് പുതിയ നിയമക്കുരുക്ക് ഉയരുകയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ നയൻതാരയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ്. അഞ്ചു കോടി രൂപയാണ് വക്കീൽ നോട്ടിസിലെ ആവശ്യം. 

ചന്ദ്രമുഖിയിലെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് പരാതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. വക്കീൽ നോട്ടീസിനോട് നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡോക്യുമെന്ററിയിൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ധനുഷ് രംഗത്തെത്തിയത്. ബിടിഎസ് ഫൂട്ടേജ് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷിൻ്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സിനും എതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കേസ് ഫയൽ ചെയ്തത്. ഇതിനു പിന്നാലെ നയൻതാര നടത്തിയ പ്രതികരണങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഏറെ ചർച്ചയായിരുന്നു.

Read More

Advertisment
Nayanthara Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: