/indian-express-malayalam/media/media_files/2024/10/26/hdBgq3INsY4npNjLA5dD.jpg)
Adithattu OTT
Adithattu OTT:2022ൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അടിത്തട്ട്. കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ 90 ശതമാനം ഭാഗങ്ങളും കടലില്‍ ആണ് ചിത്രീകരിച്ചത്. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ അഭിനയിച്ചത്.
2022 ജൂലൈ ഒന്നിനായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, അതായത് രണ്ടു വർഷങ്ങൾക്കു ശേഷം ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്.
സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ജയ പാളൻ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, മുള്ളൻ, സാബുമോൻ അബ്ദുസമദ് എന്നിവരും ചിത്രത്തിലുണ്ട്. ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് മിഡിൽ മാർച്ച് സ്റ്റുഡിയോസിൻ്റെയും കാനായിൽ ഫിലിംസിൻ്റെയും ബാനറിൽ സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണ്. ഖായിസ് മില്ലെനാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹകൻ. സംഗീതം നൽകിയിരിക്കുന്നത് നെസെർ അഹമ്മദാണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ.
ആമസോൺ പ്രൈം വീഡിയോ ആണ് അടിത്തട്ടിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉടൻ തന്നെ ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read More
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
- കഴിഞ്ഞാഴ്ച പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗമേ; ബൈജുവിന്റെ റീൽ വൈറൽ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.