/indian-express-malayalam/media/media_files/2025/09/09/grace-antony-marriage-2025-09-09-16-07-38.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ഗ്രേസ് ആന്റണി വിവാഹിതയായി. അധികമാരെയും അറിയിക്കാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നടന്നത്. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
Also Read: അഖിൽ മാരാർ വീണ്ടും ബിഗ് ബോസിൽ: Bigg Bossmalayalam Season 7
അതേസമയം വരന്റെ പേരോ ചിത്രമോ ഒന്നും ഗ്രേസ് പങ്കിട്ടിട്ടില്ല. "ശബ്ദമില്ല, വെളിച്ചമില്ല, തിരക്കില്ല. ഒടുവിൽ ഞങ്ങൾ അതു സഫലമാക്കി," എന്നാണ് ഗ്രേസ് കുറിച്ചത്. താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ഫോട്ടോയും മാത്രമാണ് ​ഗ്രേസ് പുറത്തുവിട്ടത്. ഏറെ നാളായി ഗ്രേസിന്റെ സുഹൃത്തായ എബി ടോം സിറിയക് ആണ് വരൻ.
സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, മാളവിക മേനോൻ, രജിഷ വിജയൻ, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിൻസി, സാനിയ ഇയ്യപ്പൻ, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീൻ, അപർണ ദാസ്, ശ്യാം മോഹൻ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേർ ഗ്രേസിനു ആശംസകൾ നേരുന്നുണ്ട് പോസ്റ്റിൽ.
Also Read: Poyyamozhi OTT: പൊയ്യാമൊഴി ഒടിടിയിലേക്ക്, എവിടെ കാണാം?
'കുമ്പളങ്ങി നെെറ്റ്‌സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോൾ എന്ന കഥാപാത്രത്തെയാണ് 'കുമ്പളങ്ങി നെെറ്റ്‌സി'ൽ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ‘ജോര്‍ജേട്ടന്‍സ് പൂരം’, ‘ലക്ഷ്യം’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . ‘ഹാപ്പി വെഡ്ഡിങ്ങി’ലെ അഭിനയം കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
Also Read: ഞാനൊരു കുറ്റസമ്മതം നടത്തുകയാണ്: കുറിപ്പുമായി ഋതു മന്ത്ര
അഭിനയരംഗത്ത് മാത്രമല്ല ഒരു സംവിധാന രംഗത്തും ഗ്രേസ് കഴിവുതെളിയിച്ചിട്ടുണ്ട്. ഗ്രേസ് സംവിധാനം ചെയ്‌ത ' ക്-നോളജ്' എന്ന ഹൃസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
റാം സംവിധാനം ചെയ്ത നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പറന്ത് പോ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ഗ്രേസ് ആന്റണി ചിത്രം.
Also Read: ചിത്ര ചേച്ചിയെപ്പോലെ മറ്റാരുണ്ട്; ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us