scorecardresearch

Poyyamozhi OTT: പൊയ്യാമൊഴി ഒടിടിയിലേക്ക്, എവിടെ കാണാം?

Poyyamozhi OTT Release Date & Platform: ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി  ഒടിടിയിലേക്ക്, എവിടെ കാണാം? 

Poyyamozhi OTT Release Date & Platform: ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി  ഒടിടിയിലേക്ക്, എവിടെ കാണാം? 

author-image
Entertainment Desk
New Update
Poyyamozhi OTT Release Date Platform

Poyyamozhi OTT Release Date & Platform

Poyyamozhi OTT Release Date & Platform: ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി ഒടിടിയിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മനോരമ മാക്സ്. 

Advertisment

Also Read: Thetta OTT: സര്‍വൈവല്‍ ത്രില്ലര്‍ 'തേറ്റ' ഒടിടിയിലേക്ക്, എവിടെ കാണാം?

ജാഫർ ഇടുക്കി വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശരത് ചന്ദ്രൻ നിർവ്വഹിച്ചു. വിനോദ് ഇല്ലംപിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നത്.

Also Read: ചിത്ര ചേച്ചിയെപ്പോലെ മറ്റാരുണ്ട്; ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ

Advertisment

എഡിറ്റർ അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ സന്തോഷ് ചെറുപൊയ്ക, ആർട്ട് നാഥൻ മണ്ണൂർ, കളറിസ്റ്റ് ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ തപസ് നായിക്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം റോസ് റജിസ്, സ്റ്റിൽസ് ജയപ്രകാശ്, പരസ്യകല എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ റെന്നറ്റ്, ആക്ഷൻ ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം ഹരീഷ് എ വി, ഓൺലൈൻ മീഡിയ മഞ്ജു ഗോപിനാഥ്‌. കൊടൈക്കനാൽ, വാഗമൺ, തൊടുപുഴ  എന്നിവിടങ്ങളിലായിരുന്നു പൊയ്യാമൊഴിയുടെ ചിത്രീകരണം.

Also Read: ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന മമ്മൂക്ക;  ആ ചിത്രം പിറന്നതിങ്ങനെ, വീഡിയോ

ഒരു നിഗൂഢ വനത്തിനുള്ളിൽ ഒരു വേട്ടക്കാരനും അവന്റെ ഇരയും ഒരുമിച്ച് നടത്തുന്ന ത്രില്ലിംഗ് യാത്രയാണ് കഥയുടെ ഇതിവൃത്തം. പ്രധാന കഥാപാത്രങ്ങളെ കൂടാതെ കാടും ഇതിൽ ഒരു കഥാപാത്രമാണ്. ഫ്രഞ്ച് റിവിയേറയിൽ കാൻ ചലച്ചിത്രമേളയുടെ  ഫിലിം മാർക്കറ്റിൽ  ചിത്രത്തിന്റെ പ്രദർശനം നടന്നിരുന്നു. 

Poyyamozhi OTT Release Date & Platform: പൊയ്യാമൊഴി ഒടിടി

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ 11 മുതൽ ചിത്രം മനോരമ മാക്സിൽ കാണാം. 

Also Read: അഖിൽ മാരാർ വീണ്ടും ബിഗ് ബോസിൽ: Bigg Bossmalayalam Season 7

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: