scorecardresearch

ജന്മദിനത്തിൽ സന്തോഷ വാർത്തയുമായി വിശാൽ; നടി സായ് ധന്‍സികയുമായി വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Vishal gets engaged to Sai Dhanshika

ചിത്രം: എക്സ്/വിശാൽ

പിറന്നാൾ ദിനത്തിൽ സന്തോഷ വാർത്ത പങ്കുവച്ച് തമിഴ് നടൻ വിശാൽ. നടി സായ് ധന്‍സികയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി വിശാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

പരമ്പരാഗത വേഷത്തിലുള്ള ഇരുവരുടെയും ചിത്രങ്ങളും പരസ്പരം മോതിരം അണിയിക്കുന്നതിന്റെ ചിത്രങ്ങളും നടൻ എക്സിൽ പോസ്റ്റു ചെയ്തു. "എന്റെ ജന്മദിനത്തിൽ ലോകത്തിന്റെ എല്ലായിടത്തുനിന്നും ആശംസകളും അനുഗ്രഹങ്ങളും നൽകിയ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ധൻസികയോടൊപ്പം എന്റെ വിവാഹനിശ്ചയം നടന്നതിന്റെ സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അനുഗ്രഹീതമായ മനസ്സോടും കൂടി, ഈ പ്രത്യേക ദിനത്തിൽ, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും എന്നത്തെയും പോലെ തേടുന്നു," വിശാൽ കുറിച്ചു.

Also Read: കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം: 'ഓടും കുതിര ചാടും കുതിര' റിവ്യൂ

Advertisment

പിറന്നാൾ ദിനത്തിൽ വിശാലും ധൻസികയും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, 'നഡിഗർ സംഘം ബിൽഡിങ് പ്രോജക്ടുമയി' ബന്ധപ്പെട്ട പ്രതിബദ്ധത മൂലമാണ് വിവാഹം മാറ്റിവെച്ചതെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. 15 വർഷക്കാലം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.

Also Read: മലയാളത്തിനുമുണ്ടേ ഒരു കലക്കൻ സൂപ്പർഹീറോ യൂണിവേഴ്സ്! ലോക റിവ്യൂ

വിശാലിനെ 15 വർഷമായി അടുത്തറിയാമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിക്കിടെ ധൻസിക പറഞ്ഞിരുന്നു. കാണുമ്പോഴെല്ലാം ബഹുമാനത്തോടെ പെരുമാറുന്നയാളാണ് വിശാലെന്നും തന്റെ ജീവിതത്തിലെ ഒരു ദുഷ്‌കരമായ സമയത്ത്, തനിക്കുവേണ്ടി സംസാരിച്ചിട്ടുണ്ടെന്നും ധൻസിക പറഞ്ഞിരുന്നു.

Also Read: ഹൃദയം തൊട്ടും ചിരിപ്പിച്ചും 'ഹൃദയപൂർവ്വം'; റിവ്യൂ

അതേസമയം, കരിയറിലെ 35-ാം ചിത്രമായ 'മകുട'ത്തിന്റെ തിരക്കിലാണ് വിശാൽ. രവി അരസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുഷാരാ വിജയനാണ് നായകയായി എത്തുന്നത്. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ ചിത്രമാണിത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.

Read More: ആഗസ്റ്റിൽ ഒടിടിയിലെത്തിയ ഏറ്റവും പുതിയ 20 ചിത്രങ്ങൾ

Engagement Vishal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: