/indian-express-malayalam/media/media_files/2025/08/22/new-ott-releases-this-week-maareesan-thalaivan-thalaivii-perumani-soothravakyam-dheeran-2025-08-22-13-27-18.jpg)
/indian-express-malayalam/media/media_files/2025/08/22/dheeran-makes-its-ott-debut-where-to-watch-the-film-2025-08-22-13-52-25.jpg)
Dheeran OTT: ധീരൻ
ഭീഷ്മപർവം എന്ന ചിത്രത്തിന്റെ രചയിതാവായി ശ്രദ്ധനേടിയ ദേവദത്ത് ആദ്യമായി സംവിധാനം ചെയ്ത ധീരൻ സണ്‍ നെക്സ്റ്റിൽ കാണാം. ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ, രാജേഷ് മാധവൻ, വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/08/21/perumani-ott-2025-08-21-20-48-42.jpg)
Perumani OTT: പെരുമാനി
'അപ്പൻ' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്ത 'പെരുമാനി' സൈന പ്ലേയിൽ കാണാം. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവരും ചിത്രത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/08/21/soothravakyam-ott-release-date-platform-2025-08-21-12-32-04.jpg)
Soothravakyam OTT: സൂത്രവാക്യം
ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്ത 'സൂത്രവാക്യം' ലയൺസ്ഗേറ്റ് പ്ലേയിൽ കാണാം.
/indian-express-malayalam/media/media_files/2025/08/22/shanthamee-rathriyil-ott-streaming-now-2025-08-22-14-38-32.jpg)
Shanthamee Rathriyil OTT: ശാന്തമീ രാത്രിയില്‍
ജയരാജ് സംവിധാനം ചെയ്ത 'ശാന്തമീ രാത്രിയില്‍' മനോരമ മാക്സില്‍ കാണാം. കെ.ആര്.ഗോകുല്‍ എസ്തര് എനില്‍, സിദ്ധാര്‍ഥ് ഭരതന്, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/08/17/kolahalam-ott-release-date-platform-2025-08-17-14-05-55.jpg)
Kolahalam OTT: കോലാഹലം
റഷീദ് പറമ്പിൽ സംവിധാനം ചെയ്ത 'കോലാഹലം' സൺനെസ്റ്റിൽ കാണാം. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
/indian-express-malayalam/media/media_files/2025/07/02/nadikar-ott-release-date-2025-07-02-19-06-08.jpg)
Nadikar OTT: നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത 'നടികർ' സൈന പ്ലേയിൽ കാണാം.
/indian-express-malayalam/media/media_files/2025/07/29/vyasanasametham-bandhumithradhikal-ott-release-date-anaswara-rajan-2025-07-29-13-57-19.jpg)
Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ
അനശ്വര രാജൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'വ്യസനസമേതം ബന്ധുമിത്രാദികൾ' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/08/25/eeth-nerathanavo-ott-2025-08-25-13-20-50.jpg)
Eeth Nerathanavo OTT: ഏത് നേരത്താണാവോ?
കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്ദ്ദനന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഏത് നേരത്താണാവോ' മനോരമ മാക്സിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/07/29/maaman-ott-release-date-platform-2025-07-29-15-45-35.jpg)
Maaman OTT: മാമൻ
സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രം മാമൻ സീ 5ൽ ലഭ്യമാണ്. .‘ബ്രൂസ്ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനായ പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാസികയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/08/04/manasa-vacha-ott-2025-08-04-18-58-19.jpg)
Manasa Vacha OTT: മനസാ വാചാ
ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത 'മനസാ വാചാ' മനോരമ മാക്സിൽ ലഭ്യമാണ്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറഞ്ഞ ചിത്രമാണ് മനസാ വാചാ. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്
/indian-express-malayalam/media/media_files/2025/08/01/3bhk-ott-release-2025-08-01-15-21-38.jpg)
3BHK OTT: 3ബിഎച്ച്കെ
ശ്രീ ഗണേഷ് സംവിധാനം ചെയ്ത 3BHK ആമസോൺ പ്രൈം വീഡിയോയിൽ കാണാം. സിദ്ധാർത്ഥും ശരത്കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ. ആചാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/08/17/maareesan-ott-release-date-platform-2025-08-17-14-21-48.jpg)
Maareesan OTT: മാരീസന്
'മാമന്നന്' എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു ടീം വീണ്ടും ഒന്നിച്ച തമിഴ് ചിത്രം 'മാരീസന്' നെറ്റ്ഫ്ളിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/07/28/thalaivan-thalaivii-ott-release-date-platform-2025-07-28-13-01-22.jpg)
Thalaivan Thalaivii OTT: തലൈവൻ തലൈവി
വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'തലൈവൻ തലൈവി' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/07/21/janaki-vs-state-of-kerala-collection-2025-07-21-17-55-25.jpg)
Janaki V v/s State of Kerala OTT: ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' സീ കേരളത്തിൽ കാണാം. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
/indian-express-malayalam/media/media_files/2025/08/03/paranthu-po-ott-2025-08-03-20-24-34.jpg)
Paranthu Po OTT: പറന്ത് പോ
ഗ്രേസ് ആന്റണി, അജു വര്‍ഗീസ്, വിജയ് യേശുദാസ്, ശിവ, അഞ്ജലി, മിഥുല്‍ റ്യാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്ത 'പറന്ത് പോ' ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/08/01/surabhila-sundara-swapnam-ott-fi-2025-08-01-13-59-44.jpg)
Surabhila Sundara Swapnam OTT: സുരഭില സുന്ദര സ്വപ്നം
ടോണി മാത്യു രചനയും സംവിധാനവും നിർവ്വഹിച്ച 'സുരഭില സുന്ദര സ്വപ്നം' സൺനെക്സ്റ്റിൽ ചിത്രം കാണാം. പോൾ വി വർഗീസും രാജലക്ഷ്മി രാജനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ഒരു സാധാരണക്കാരൻ തന്റെ ഐഡന്റിറ്റി ഉറപ്പിക്കാൻ നടത്തുന്ന യാത്രയെ കുറിച്ചാണ് പറയുന്നത്.
/indian-express-malayalam/media/media_files/2025/08/01/chakravyuham-movie-ott-2025-08-01-15-28-15.jpg)
Chakravyuham OTT: ചക്രവ്യൂഹം
ചക്രവ്യൂഹത്തിന്റെ തമിഴ് പതിപ്പ് ആഹാ തമിഴിൽ കാണാം. ചേത്കുരി മധുസൂദനൻ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ അജയ്, ജ്ഞാനേശ്വരി കന്ദ്രേഗുല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/08/01/super-zindagi-ott-august-1-2025-08-01-15-28-15.jpg)
Super Zindagi OTT: സൂപ്പർ സിന്ദഗി
ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'സൂപ്പർ സിന്ദഗി' മനോരമ മാക്സിൽ കാണാം. ജോണി ആന്റണി, സുരേഷ് കൃഷ്ണ, പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/08/01/thammudu-movie-ott-release-2025-08-01-15-28-15.jpg)
Thammudu OTT: തമ്മുഡു
ശ്രീറാം വേണു സംവിധാനം ചെയ്ത് നിതിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ആക്ഷൻ ഡ്രാമ‘തമ്മുഡു’ നെറ്റ്ഫ്ളിക്സിൽ കാണാം. നിതിനൊപ്പം ലയ, സപ്തമി ഗൗഡ, സൗരഭ് സച്ദേവ്, സ്വസിക, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാർ, ടെമ്പർ വംശി, ചമ്മക് ചന്ദ്ര, വർഷ ബൊല്ലമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
/indian-express-malayalam/media/media_files/2025/05/27/dpIi3qAeycYm8l0ooig4.png)
Housefull 5 OTT: ഹൗസ്ഫുൾ 5
തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ഹൗസ്ഫുൾ 5 ആമസോൺ പ്രൈം വീഡിയോയിൽ കാണാം. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us