scorecardresearch

ശസ്ത്രക്രിയയ്ക്ക് വിധേയനായി സെയ്ഫ് അലി ഖാൻ

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലാണ് സെയ്ഫ് അലി ഖാൻ ഇപ്പോൾ 

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലാണ് സെയ്ഫ് അലി ഖാൻ ഇപ്പോൾ 

author-image
Entertainment Desk
New Update
Saif Ali Khan Surgery

ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ട്രൈസെപ് സർജറിക് വിധേയനായി. പുതിയ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്കിടെയുണ്ടായ പരുക്കിനെ തുടർന്നാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ് താരമിപ്പോൾ.

Advertisment

“ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടർമാരുടെ   അത്ഭുതകരമായ കൈകളിൽ ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്, അവരുടെ സ്നേഹത്തിനും കരുതലിനും ഞാൻ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു," ശസ്ത്രക്രിയയ്ക്കു ശേഷം സെയ്ഫിന്റെ വാക്കുകളിങ്ങനെ. 

ആദിപുരുഷ് എന്ന ചിത്രത്തിലാണ് സെയ്ഫ് അലി ഖാൻ അവസാനമായി അഭിനയിച്ചത്. പ്രഭാസ്, കൃതി സനോൻ എന്നിവരും അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഓം റൗട്ടാണ്. ജൂനിയർ എൻടിആർ, ജാൻവി കപൂർ തുടങ്ങിയവർക്കൊപ്പം തെലുങ്ക് ചിത്രമായ ദേവരയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 

Read More Entertainment Stories Here

Saif Ali Khan Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: