scorecardresearch

പനിയും ശ്വാസകോശ അണുബാധയും; മോഹൻലാൽ ആശുപത്രി വിട്ടു

അഞ്ചു ദിവസത്തെ വിശ്രമമണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്

അഞ്ചു ദിവസത്തെ വിശ്രമമണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
news

ഫയൽ ഫൊട്ടോ

നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സതേടി. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മോഹന്‍ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സതേടിയ നടൻ വീട്ടിലേക്ക് മടങ്ങി.

Advertisment

അഞ്ചു ദിവസത്തെ വിശ്രമം താരത്തിന് നിർദേശിച്ചിട്ടുണ്ട്. താരത്തിന്റെ രോഗവിവരം ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്. മോഹൻലാലിന്റെ ചികിത്സാ കുറിപ്പ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടോയെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്. താരം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Advertisment

അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാറോസ്' റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഒക്റ്റോബർ 3ന് തിയെറ്ററുകളിലെത്തും. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതമായാണ് ചിത്രത്തിൽ ലാലേട്ടനെത്തുന്നത്. ത്രീ ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Read More

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: