scorecardresearch

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ, ബ്ലെസി ചേട്ടാ നിങ്ങൾക്കും: ജയസൂര്യ

പൃഥ്വിരാജിനും ബ്ലെസിയ്ക്കും അഭിനന്ദനും അറിയിച്ച് നടൻ ജയസൂര്യ

പൃഥ്വിരാജിനും ബ്ലെസിയ്ക്കും അഭിനന്ദനും അറിയിച്ച് നടൻ ജയസൂര്യ

author-image
Entertainment Desk
New Update
Aadujeevitham | Jayasurya

ചിത്രം: ഇൻസ്റ്റഗ്രാം/ ജയസൂര്യ, പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസി കൂട്ടികെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ആടുജീവിതം.' മികച്ച പ്രതികരണമാണ് ചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേടുന്നത്. ചിത്രത്തെ പ്രശംസിച്ച് ചലച്ചിത്ര പ്രവർത്തകരടക്കം നിരവധി പ്രമുഖരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനം അറിയിക്കുന്നത്. നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന്റെ സംവിധായകനെയും നായകനെയും അഭിനന്ദച്ച് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

"വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര. ആടുജീവിതം. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... ജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങൾക്കും. നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈ... ," ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ജയസൂര്യ കുറിച്ചു.

പൃഥ്വിരാജ്, അമല പോൾ തുടങ്ങിയ താരങ്ങൾ പോസ്റ്റിൽ ജയസൂര്യക്ക് നന്ദിയറിയിച്ച് കമന്റ് ചെയ്തു. നടൻ അജു വർഗീസ് അടക്കമുള്ള താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവച്ചിരുന്നു.

Advertisment

ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചിത്രം പുറത്തിറങ്ങി. മലയാളത്തിലെ ഏക്കാലത്തെയും മികച്ച ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മാത്രം ആടുജീവിതം, 7.45 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ മലയാളം പതിപ്പ് 6.50 കോടി രൂപയാണ് കളക്ടുചെയ്തത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകൾ ഒരു കോടി രൂപയോളമാണ് നേടിയത്. ഇന്ത്യയിൽ നിന്ന് മൊത്തം 9 കോടിയിലധികം രൂപ ആദ്യദിനം നേടിയെന്നാണ് കണക്ക്. ഒരു മലയാള സിനിമ ഇന്ത്യയിൽ നിന്ന് നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 14-15 കോടി രൂപ വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

Read More 

Jayasurya Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: