scorecardresearch

വ്ളോഗർ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

"ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു," ദുല്‍ഖര്‍ കുറിച്ചു.

"ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു," ദുല്‍ഖര്‍ കുറിച്ചു.

author-image
Entertainment Desk
New Update
dulquer salmaan,

ഫയൽ ചിത്രം

കൊച്ചി: ജാര്‍ഖണ്ഡില്‍ വ്ളോഗർമാരായ ദമ്പതികള്‍ ആക്രമിക്കപ്പെടുകയും, ബ്രസീലിയൻ വംശജയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി മലയാളികളുടെ പ്രിയനടൻ ദുല്‍ഖര്‍ സല്‍മാന്‍. "ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്", ദമ്പതിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.

Advertisment

തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കിലോമീറ്റർ അകലെ ഡുംക ജില്ലയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമിക്കപ്പെട്ടത്. നേപ്പാള്‍ യാത്രയ്ക്ക് മുമ്പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. കോട്ടയത്ത് തന്‍റെ സുഹൃത്തുക്കള്‍ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.

വീഡിയോയില്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെയാണ്, "ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഞങ്ങൾ ഇന്ത്യയിലാണ്. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദ്ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്".

സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും ഡുംക എസ്‍.പി. പീതാംബര്‍ സിങ് ഖേര്‍വാള്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. ഭ​ഗല്‍പൂരില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ ഒരു രാത്രി തങ്ങാന്‍ ഇവര്‍ കുറുമാഹാട്ട് എന്ന സ്ഥലത്ത് താൽക്കാലിക ടെന്റ് ഒരുക്കുകയായിരുന്നു ദമ്പതിമാരെന്ന് പൊലീസ് പറയുന്നു. ഇവിടെ വച്ചായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

Advertisment

യുവതിക്ക് പ്രത്യക്ഷത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ദുംക ജില്ലാ സിവിൽ സർജൻ ബി.പി. സിങ് ദി ഇന്ത്യൻ എക്സ്‌പ്രസിനോട് വിശദീകരിച്ചത്. “എനിക്ക് ഏറെ പരിക്കുണ്ട്. വായ തകർന്നു. പക്ഷേ എന്റെ പങ്കാളിയുടെ സ്ഥിതി എന്നെക്കാൾ മോശമാണ്. അവർ എന്നെ ഹെൽമെറ്റ് കൊണ്ട് പലതവണ അടിച്ചിട്ടുണ്ട്. തലയിൽ കല്ലുകൊണ്ടും ഇടിച്ചു. അവൾ ജാക്കറ്റ് ധരിച്ചിരുന്നതിന് നന്ദി, അത് ആക്രമണങ്ങളെ ചെറുതായി പ്രതിരോധിച്ചു," യുവതിയുടെ പങ്കാളി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read More Entertainment Stories Here

gangrape Dulquer Salmaan Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: