/indian-express-malayalam/media/media_files/2025/10/22/abba-joju-goerge-birthday-2025-10-22-17-58-12.jpg)
മലയാളത്തിന്റെ പ്രിയനടനാണ് ജോജു ജോർജ്. സിനിമയിൽ ഒന്നു മുഖം കാണിക്കുക എന്ന സ്വപ്നവുമായി എത്രയോ വർഷങ്ങൾ ലൊക്കേഷനുകളിൽ കയറിയിറങ്ങി നടന്ന കഥ പറയാനുണ്ട് മലയാളത്തിന്റെ പ്രിയനടൻ ജോജുവിന്. പേരില്ലാത്ത ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ നിന്നും ഇന്ന് നായകസ്ഥാനത്തേക്ക് ഉയർന്നതിനു പിന്നിൽ ജോജുവിന്റെ വർഷങ്ങളുടെ കാത്തിരിപ്പും അധ്വാനവുമുണ്ട്.
Also Read: സ്റ്റൈലിൽ കോംപ്രമൈസില്ല; യൂത്തിനെയും വെല്ലും ആറ്റിറ്റ്യൂഡുമായി രേഖ, ചിത്രങ്ങൾ
ആൾക്കൂട്ടത്തിലും നായകന്റെ നിഴലായും വില്ലന്റെ കയ്യാളായുമൊക്കെ ജോജു എത്രയോ സിനിമകളിൽ സ്ക്രീനിൽ മിന്നിമറഞ്ഞുപോയിട്ടുണ്ട്. പതിയെ പതിയെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ജോജുവിനെ തേടിവരാൻ തുടങ്ങി. പിന്നീട്, ജോസഫ്, ചോല, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജോജു നായകനിരയിലേക്ക് ഉയരുകയായിരുന്നു.
Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന
ജോജുവിന്റെ ജന്മദിനമാണ് ഇന്ന്. ജോജുവിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ അബ്ബ പങ്കുവച്ച ആശംസ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ഇന്നും എല്ലാ ദിവസവും നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ എക്കാലത്തെയും ഫേവറേറ്റ് ബോയ് ജോജുമോന് മികച്ചതും അനുഗ്രഹിക്കപ്പെട്ടതുമായ ജന്മദിനാശംസകൾ നേരുന്നു," എന്നാണ് അബ്ബയുടെ ആശംസ കുറിപ്പ്.
Also Read: ഇരട്ടി മധുരം, ഇരട്ടി സന്തോഷം; പൊന്നോമനകളെ വരവേറ്റ് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും
ഐൻ, സാറ, ഐവാൻ എന്നിങ്ങനെ മൂന്നു മക്കളാണ് ജോജു- അബ്ബ ദമ്പതികൾക്ക്. മൂവരും പണി എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു.
Also Read: ചിരഞ്ജീവിയ്ക്കും റാണയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us