scorecardresearch

ഇരട്ടി മധുരം, ഇരട്ടി സന്തോഷം; പൊന്നോമനകളെ വരവേറ്റ് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും

നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരുമാണ് വിഷ്ണുവിന് ആശംസയുമായെത്തുന്നത്

നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരുമാണ് വിഷ്ണുവിന് ആശംസയുമായെത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vishnu Unnikrishnan

ചിത്രം: ഇൻസ്റ്റഗ്രാം

ബാലനടനായി സിനിമയിലെത്തുകയും പിന്നീട് തിരക്കഥാകൃത്താവുകയും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെ നായക നടനായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടുകയും ചെയ്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സിനിമയിൽ സജീവമായി തുടരുന്നതിനിടെ ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിഷ്ണു.

Advertisment

ജീവതത്തിലേക്ക് രണ്ടു പുതിയ അതിഥികൾ കൂടി എത്തിയെന്ന സന്തോഷ വാർത്തയാണ് താരം പങ്കുവച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നുവെന്ന് വിഷ്ണു ആരാധകരെ അറിയിച്ചത്. 

Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ

Advertisment

"ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം... ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു" എന്ന കുറിപ്പോടെ കുട്ടികളുടെ കിഞ്ഞിക്കാലുകളുടെ ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, ശിവദ, മോക്ഷ, ദർമജൻ ബോൾഗാട്ടി, വിനയ് ഫോർട്ട്, ഉണ്ണിമായ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളും, സംവിധായകൻ തരുൺ മൂർത്തി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും ആശംസ നേർന്ന് പോസ്റ്റിൽ കമന്റുമായെത്തിയിട്ടുണ്ട്.

Also Read: അന്നും ഇന്നും ഒരുപോലെ; ഇവിടെയും പ്രായം റിവേഴ്സ് ഗിയറിലാണ്, വൈറലായി ഭൂമികയുടെ ചിത്രങ്ങൾ 

2020 ഫെബ്രുവരിയിൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Read More: ആദ്യ കണ്മണിയെ വരവേറ്റ് പരിനീതി ചോപ്രയും രാഘവ് ഛന്ദയും

Actor Baby

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: