/indian-express-malayalam/media/media_files/2025/10/20/bhumika-chawla-fi-2025-10-20-11-28-24.jpg)
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-3-2025-10-20-11-28-52.jpg)
മലയാളികൾക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നായികയാണ് ഭൂമിക ചൗള. മോഹൻലാലിനൊപ്പം ഭ്രമരം, ആശ ശരത്തിനൊപ്പം ബഡ്ഡി തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഭൂമിക അഭിനയിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-2-2025-10-20-11-28-52.jpg)
ഒരുകാലത്ത് ബോളിവുഡിലും കോളിവുഡിലും മലയാളത്തിലും, പഞ്ചാബിയിലും ഒക്കെ നിറഞ്ഞു നിന്ന ഭൂമിക ഇന്ന് അഭിനയത്തിൽ അത്ര സജീവമല്ല. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട് ബാക്കി സമയം കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ഉൾവലിയുകയാണ് നടി.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-1-2025-10-20-11-28-52.jpg)
47കാരിയായ ഭൂമികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2006ലാണ് സില്ലിനു ഒരു കാതൽ എന്ന ചിത്രത്തിൽ ഭൂമിക അഭിനയിക്കുന്നത്. 19 വർഷങ്ങൾക്കിപ്പോഴും ചിത്രത്തിലെ ഐഷുവിനെ പോലെ തന്നെയിരിക്കുന്നു ഭൂമിക എന്നാണ് ആരാധകരുടെ കമന്റ്.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-2025-10-20-11-28-52.jpg)
2000ത്തില്‍ 'യുവ്വുക്കുദു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഭൂമിക അഭിനയരംഗത്ത് എത്തുന്നത്. മലയാളത്തില്‍ മോഹൻലാൽ, തമിഴിൽ വിജയ്, സൂര്യ, ബോളിവുഡിൽ അജയ് ദേവ്ഗൺ എന്നു തുടങ്ങി നിരവധി ടോപ്പ് താരങ്ങൾക്ക് ഒപ്പം നായികയായി ഭൂമിക തിളങ്ങി.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-7-2025-10-20-11-29-15.jpg)
2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്രത്തിലൂടെയായിരുന്നു ഭൂമികയുടെ ബോളിവുഡ് അരങ്ങേറ്റം.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-6-2025-10-20-11-29-15.jpg)
ഭൂമിക നായികയായ തേരേ നാം, സില്ലന് ഒരു കാതൽ, എംസിഎ, ഖുഷി തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായി മാറി.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-5-2025-10-20-11-29-15.jpg)
യോഗ അധ്യാപകനായ ഭരത് ടാക്കൂർ ആണ് ഭൂമികയുടെ ഭർത്താവ്. ഒരുമകൻ ആണ് ഈ ദമ്പതികൾക്കുള്ളത്.
/indian-express-malayalam/media/media_files/2025/10/20/bhumika-chawla-4-2025-10-20-11-29-15.jpg)
അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആക്ടീവാണ് ഭൂമിക. ഇടയ്ക്ക് തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കിടാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.