/indian-express-malayalam/media/media_files/2025/07/08/aamir-khan-says-already-married-to-gauri-spratt-2025-07-08-15-23-54.jpg)
ആമിർ ഖാനും ഗൗരിയും
കഴിഞ്ഞ മാർച്ചിലാണ് തന്റെ പുതിയ ഗേൾഫ്രണ്ടായ ഗൗരി സ്പ്രാറ്റിനെ ബോളിവുഡ് താരം ആമിർഖാൻ ലോകത്തിനു പരിചയപ്പെടുത്തിയത്. 25 വർഷമായി സുഹൃത്തായി കൂടെയുള്ള ആളാണ് ഗൗരിയെന്നും ഇപ്പോൾ താനും ഗൗരിയും പങ്കാളികളാണ് എന്നുമായിരുന്നു ആമിർ വെളിപ്പെടുത്തിയത്.
Also Read: പൊതുവേദിയിൽ വിൻസിയോട് ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ; വീഡിയോ
ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തെ കുറിച്ച് ആമിർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. " ഗൗരിയും ഞാനും ഗൗരവമുള്ളൊരു ബന്ധത്തിലാണ്. ഞങ്ങൾ വളരെ പ്രതിബദ്ധതയുള്ള ഇടത്തിലാണ്. ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ ഒരുമിച്ചാണ്. വിവാഹം എന്നത് എന്റെ ഹൃദയത്തിൽ ഉള്ള ഒന്നാണ്, ഞാൻ ഇതിനകം അവളെ വിവാഹം കഴിച്ചിട്ടുണ്ട്. ഞങ്ങൾ അത് ഔപചാരികമാക്കണോ വേണ്ടയോ എന്നത് നമ്മൾ മുന്നോട്ട് പോകുമ്പോൾ തീരുമാനിക്കുന്ന കാര്യമാണ്," എന്നാണ് സ്ക്രീനിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞത്.
Also Read: നഹീന്ന് പറഞ്ഞാ നഹീ; ഇതിപ്പോ രമണനേയും കടത്തിവെട്ടുമല്ലോ; വൈറലായി വിദ്യ ബാലന്റെ റീൽ
കഴിഞ്ഞ ഒന്നര വർഷമായി താനും ഗൗരിയും ഒരുമിച്ചാണ് ജീവിക്കുന്നത് എന്ന് ആമിർ വെളിപ്പെടുത്തിയിരുന്നു. ഗൗരി പ്രൊഡക്ഷൻ മേഖലയിൽ ജോലി ചെയ്യുകയാണെന്നും മുംബൈയിലെ തന്റെ വീട്ടിൽവച്ച് സൽമാൻ ഖാനും ഷാരൂഖ് ഖാനും ഗൗരിയെ പരിചയപ്പെടുത്തി കൊടുത്ത കാര്യവും ആമിർ വെളിപ്പെടുത്തിയിരുന്നു.
ആമിർ ആദ്യം വിവാഹം കഴിച്ചത് റീന ദത്തയെയാണ്. ആ ബന്ധത്തിൽ രണ്ടുകുട്ടികളുണ്ട്, ജുനൈദും ഇറ ഖാനും. 2005ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. ആമിറിന്റെയും കിരണിന്റെയും മകനാണ് ആസാദ്. മുൻഭാര്യമാരുമായി അടുത്ത സൗഹൃദമാണ് ആമിർ പുലർത്തുന്നത്.
Also Read: ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ ധീരൻ വരെ: സിനിമയിലെ കാൽനൂറ്റാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.