/indian-express-malayalam/media/media_files/2025/10/11/a-pan-indian-story-ott-2025-10-11-12-26-49.jpg)
A Pan Indian Story Now Streaming on OTT
A Pan Indian Story OTT: വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി ഒടിടിയിലെത്തി. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും നടനുമായ ഫഹദ് സിദ്ദിക്കാണ് ചിത്രം നിർമിച്ചത്. രണ്ട് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നായികയായത് പുതുമുഖം വിസ്മയ ശശികുമാറാണ്.
Also Read: Avihitham Review: ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് ഒരു 'ഓപ്പറേഷൻ' അവിഹിതം, റിവ്യൂ
കുടുംബ, സാമൂഹിക മൂല്യങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രം ഐഎഫ്എഫ്‌കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു. ഭാര്യയും മകനും സഹോദരനുമുള്ള വീട്ടില്‍ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവര്‍ത്തകന്‍ കുടുംബസമേതം വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന നാടകീയതയുമാണ് സിനിമയുടെ പ്രമേയം.
Also Read: Feminichi Fathima Movie Review: ഫെമിനിച്ചി ഫാത്തിമ എന്ന കിടക്ക വിപ്ലവം; റിവ്യൂ
ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് എ പാൻ ഇന്ത്യൻ സ്റ്റോറിയിലെ പ്രധാന അഭിനേതാക്കൾ.
എൽദോ ഐസക്ക് ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ എഡിറ്റിംഗും ഭൂമി സംഗീതവും നിർവ്വഹിച്ചു.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്ത ആളൊരുക്കം എന്ന ചിത്രത്തിനു ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണിത്.
മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Also Read: 20കളിൽ 30കാരിയെ പോലെ, 30കളിൽ 20കാരിയെ പോലെ; അമ്പരപ്പിക്കും കല്യാണിയുടെ ഈ മേക്കോവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.