scorecardresearch

ചാക്കോച്ചൻ കമന്റിട്ടാൽ അനിയത്തിപ്രാവ് ഒന്നൂടെ കാണുമെന്ന് പിഷാരടി; വൈകാതെ മറുപടിയെത്തി

അനിയത്തിപ്രാവിന്റെ 27-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പിഷാരടിയുടെ പോസ്റ്റ്

അനിയത്തിപ്രാവിന്റെ 27-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പിഷാരടിയുടെ പോസ്റ്റ്

author-image
Entertainment Desk
New Update
Kunchacko Boban Aniyathipravu Ramesh Pisharody

രണ്ടു പതിറ്റാണ്ട് മുൻപ്, ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചാണ് ഒരുപാട് ആരാധികമാരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന ചോക്ക്‌ളേറ്റ് ഹീറോ കയറിവന്നത്. അനിയത്തിപ്രാവിലെ സുധി അതോടെ മലയാളക്കരയുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറി. 

Advertisment

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ സിനിമകളിലൊന്നാണ് 'അനിയത്തിപ്രാവ്'. ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പൂർത്തിയാവുകയാണ്. അനിയത്തിപ്രാവിന്റെ വാർഷികത്തോട് അനുബന്ധിച്ച് നടനും സംവിധായകനും സർവ്വോപരി ചാക്കോച്ചന്റെ അടുത്ത ചങ്ങാതിയുമായ രമേഷ് പിഷാരടി പോസ്റ്റ് ചെയ്ത ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.

"ചാക്കോച്ചൻ വന്നു കമന്റ്‌ ഇട്ടാൽ 'അനിയത്തിപ്രാവ്' ഒന്നുകൂടെ കാണും," എന്നാണ് പിഷാരടി പറയുന്നത്. പോയി കാണൂ എന്ന പ്രോത്സാഹനവുമായി ചാക്കോച്ചന്റെ മറുപടി കമന്റും ഉടനെയെത്തി. 

Advertisment

ഫാസിൽ സംവിധാനം ചെയ്ത 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി കുഞ്ചാക്കോ ബോബന്റെ സിനിമാ അരങ്ങേറ്റം. 1997ൽ റിലീസിനെത്തിയ ചിത്രം ഹിറ്റാവുകയും ചാക്കോച്ചന് കൈനിറയെ അവസരങ്ങൾ നേടി കൊടുക്കുകയും ചെയ്തു.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് അനിയത്തിപ്രാവ് റീമേക്ക് ചെയ്തിരുന്നു.1997ൽ തമിഴിൽ 'കാതലുക്ക് മരിയാദൈ' എന്ന പേരിൽ റീമേയ്ക്ക് ചെയ്തപ്പോൾ ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്. വിജയ് നായകനായപ്പോൾ ശാലിനി തന്നെ നായകനായി. വിജയുടെ ആദ്യ കാല ഹിറ്റുകളിൽ ഒന്നാണ് 'കാതലുക്ക് മരിയാദൈ'.

1997ൽ തന്നയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയത്. 'നേനു പ്രേമിസ്തുന്നാനു' എന്ന പേരിലുള്ള ചിത്രം സംവിധാനം ചെയ്തത് ഇവിവി സത്യ നാരായണയാണ്. 98ൽ 'ഡോളി സജാ കെ രെഹ്ന' എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തു. 2007ൽ കന്നഡ റീമേക്കായ 'പ്രീതിഗാഗിയും' പുറത്തിറങ്ങി.

പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത 'ധന്യ' (1981) എന്ന ചിത്രത്തിൽ ബാലതാരമായും ചാക്കോച്ചൻ അഭിനയിച്ചിട്ടുണ്ട്. 'അനിയത്തിപ്രാവ്', ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറി.

Read More 

Ramesh Pisharody Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: