Latest News

അനിയത്തിപ്രാവിന് കിട്ടിയ പ്രതിഫലം വെളിപ്പെടുത്തി ചാക്കോച്ചൻ

സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ചാക്കോച്ചൻ തന്റെ ആദ്യപ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്

Kunchacko Boban, Kunchacko Boban videos, കുഞ്ചാക്കോ ബോബൻ, അനിയത്തിപ്രാവ്, Kunchacko Boban photos, Kunchacko Boban aniyathipravu, Kunchacko Boban remuneration, Kunchacko Boban remuneration in aniyathipraavu

രണ്ടു പതിറ്റാണ്ട് മുൻപ്, ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചാണ് ഒരുപാട് ആരാധികമാരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന ചോക്ക്‌ളേറ്റ് ഹീറോ കയറിവന്നത്. ഇപ്പോഴിതാ, തന്റെ ആദ്യചിത്രത്തിന് ലഭിച്ച പ്രതിഫല തുക എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി കുഞ്ചാക്കോ ബോബന്റെ സിനിമാ അരങ്ങേറ്റം. 1997ൽ റിലീസിനെത്തിയ ചിത്രം ഹിറ്റാവുകയും ചാക്കോച്ചന് കൈനിറയെ അവസരങ്ങൾ നേടി കൊടുക്കുകയും ചെയ്തു.

അമ്പതിനായിരം രൂപയായിരുന്നു ‘അനിയത്തിപ്രാവി’ലെ തന്റെ പ്രതിഫലം എന്നാണ് ചാക്കോച്ചൻ പറയുന്നത്. സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഗെയിം ഷോയിൽ പങ്കെടുക്കവെയാണ് കുഞ്ചാക്കോ ബോബൻ തന്റെ പ്രതിഫലം വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ചാക്കോച്ചൻ തന്റെ ആദ്യപ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്.

Read more: ‘അനിയത്തിപ്രാവി’ലെ ആ കൂട്ടുകാരൻ വീണ്ടും ചാക്കോച്ചനെ തേടിയെത്തിയപ്പോൾ

പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായും ചാക്കോച്ചൻ അഭിനയിച്ചിട്ടുണ്ട്. ‘അനിയത്തിപ്രാവ്’, ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Read more: 20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban reveal his first remuneration in aniyathipraavu

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express