scorecardresearch

Lok Sabha Election Exit Poll Result Highlights: എന്‍ഡിഎ തിരികെ വരുമെന്ന് എക്സിറ്റ് പോളുകള്‍

Lok Sabha Election Exit Poll Result: തെരഞ്ഞെടുപ്പ് ഫലങ്ങൾ മെയ് 23നാണ് പ്രഖ്യാപിക്കുന്നത്

Lok Sabha Election Exit Poll Result: തെരഞ്ഞെടുപ്പ് ഫലങ്ങൾ മെയ് 23നാണ് പ്രഖ്യാപിക്കുന്നത്

author-image
WebDesk
New Update
election exit poll 2019,എക്സിറ്റ് പോള്‍ 2019, latest exit polls 2019, exit poll lok sabha election,ലോക്സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍, general election 2019 exit poll,പൊതു തിരഞ്ഞെടുപ്പ് 2019 എക്സിറ്റ് പോള്‍ ഫലം, election 2019 exit poll, exit poll 2019 live updates, lok sabha election 2019 exit poll live updates, lok sabha election exit poll

Lok Sabha Election Exit Poll Result: വിവിധ ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടത്തിയതിന് പിന്നാലെയാണ് ഏക്‌സിറ്റ് പോളുകള്‍ പുറത്ത് വിട്ടത്.

Advertisment

Read More: Elections 2019 Phase 7 Voting Live Updates: മമത ബാനര്‍ജി വോട്ട് രേഖപ്പെടുത്തി; വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്

മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ഫലങ്ങൾ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയിൽ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Advertisment

Also Read: Exit Poll Results 2019 Live: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എവിടെ എങ്ങനെ കാണാം?

രാജ്യത്ത് 543 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരിക്കാന്‍ വേണ്ട കേവലഭൂരിപക്ഷമായ 271 സീറ്റുകളാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്നു. അതേസമയം, ബിജെപിയെ താഴെയിറക്കണമെങ്കില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാർട്ടികളുടെ സഹായം വേണ്ടി വരും.

Live Blog

ExitPoll Results 2019 India: Lok Sabha Elections ExitPoll Results 2019 Today by ABP-CSDS, News18-IPSOS, India Today-Axis, Today's Chanakya എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആർക്ക് അനുകൂലം














Highlights

    22:32 (IST)19 May 2019

    ബിജെപി വിജയം ആവർത്തിക്കുമെന്ന് എക്സിറ്റ് പോളുകള്‍

    ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ ഫലം പ്രവചിച്ച് എക്സിറ്റ് പോളുകള്‍

    publive-image

    22:30 (IST)19 May 2019

    ബിജെപി-കോണ്‍ഗ്രസ് ഇതര പാർട്ടികളുടെ പ്രകടനവും നിർണായകം.

    കോണ്‍ഗ്രസ്-ബിജെപി ഇതര പാർട്ടികളുടെ സീറ്റ് നില എക്സിറ്റ് പോളുകള്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ് 

    publive-image

    22:25 (IST)19 May 2019

    കോണ്‍ഗ്രസ് 2014 നേക്കാള്‍ സീറ്റ് നില മെച്ചപ്പെടും

    കോണ്‍ഗ്രസ് കഴിഞ്ഞ തവണ ഏറ്റ വന്‍ പരാജയത്തില്‍ നിന്നും തിരികെ വന്ന് സീറ്റ് നില മെചപ്പെടുത്തുമെന്ന് എക്സിറ്റ് പോളുകള്‍ പറയുന്നു. അതേസമയം, അധികാരത്തിലെത്തുക അസാധ്യമായിരിക്കുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. 

    publive-image

    22:20 (IST)19 May 2019

    ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകള്‍

    ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളുടേയും സർവ്വേ ഫലം പറയുന്നത്.  ബിജെപിക്ക് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്ന സീറ്റുകളുടെ എണ്ണം ഇങ്ങനെയാണ്. 

    publive-image

    21:39 (IST)19 May 2019

    എല്‍ഡിഎഫിന് രണ്ട് സീറ്റ് മനോരമ ന്യൂസ്, നാലെന്ന് മാതൃഭൂമി ന്യൂസ്

    എല്‍ഡിഎഫിന് രണ്ട് സീറ്റെന്ന് മനോരമ,  മാതൃഭൂമി ന്യൂസ് – ജിയോ വെെഡ് സർവേയിൽ 15 സീറ്റ് യുഡിഎഫ് നേടുമെന്നും നാല് സീറ്റ് എൽഡിഎഫ് നേടുമെന്നും പറയുന്നു. ബിജെപി ഒരിടത്ത് വിജയിക്കുമെന്നും പറയുന്നതാണ് മാതൃഭൂമി സർവേ.

    21:25 (IST)19 May 2019

    എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് ജനം തെളിയിക്കുമെന്ന് പ്രകാശ് രാജ്. 

    21:12 (IST)19 May 2019

    തിരുവനന്തപുരത്ത് താമര വിരിയുമെന്ന് മാതൃഭൂമി ന്യൂസ്

    തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോള്‍. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ആയിരിക്കുമെന്നും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സർവേ ഫലം.

    21:10 (IST)19 May 2019

    എന്‍ഡിഎയ്ക്ക് 336 സീറ്റെന്ന് ചാണക്യ

    ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രകാരം എന്‍ഡിഎ 336 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് കനത്ത പരാജയമാണ് ചാണക്യ പ്രവചിക്കുന്നത്. യുപിഎ 91 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുള്ളൂവെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ പറയുന്നു.

    21:07 (IST)19 May 2019

    യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് മനോരമ

    മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ

    കാസര്‍കോട് - യുഡിഎഫ്
    കണ്ണൂര്‍ - ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
    വടകര - യുഡിഎഫ്
    വയനാട് - യുഡിഎഫ്
    മലപ്പുറം - യുഡിഎഫ്
    പൊന്നാനി - യുഡിഎഫ്
    കോഴിക്കോട് - ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
    പാലക്കാട് - എല്‍ഡിഎഫ്
    ആലത്തൂര്‍ - യുഡിഎഫ്
    തൃശൂര്‍ - ഫോട്ടോ ഫിനിഷില്‍ യുഡിഎഫ്
    ചാലക്കുടി - യുഡിഎഫ്
    എറണാകുളം - യുഡിഎഫ്
    ഇടുക്കി - യുഡിഎഫ്
    കോട്ടയം - യുഡിഎഫ്

    21:06 (IST)19 May 2019

    കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ

    കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ 48 ശതമാനം വോട്ട് നേടി വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ ഫലം. എൽഡിഎഫ് സ്ഥാനാർഥി 39 ശതമാനം മാത്രം വോട്ടുമായി രണ്ടാം സ്ഥാനത്താകും.

    21:06 (IST)19 May 2019

    പത്തനംതിട്ടയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്

    പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി വിജയം ആവർത്തിക്കുമെന്ന് മാതൃഭൂമി ന്യൂസ് എക്സിറ്റ് പോൾ സർവേ. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോൾ സർവേയിൽ പറയുന്നു. യുഡിഎഫ് 34 ശതമാനം വോട്ടുമായി വിജയിക്കുമ്പോൾ ബിജെപി 31 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുമെന്നും 29 ശതമാനം വോട്ട് മാത്രം നേടി എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മാതൃഭൂമി സർവേയിൽ പറയുന്നു.

    21:03 (IST)19 May 2019

    ജയം ആവര്‍ത്തിക്കാന്‍ കെസിആര്‍

    അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയം കെസിആര്‍ നയിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

    ടൈംസ് നൗ-ടിആര്‍എസ് 13, കോണ്‍ഗ്രസ് 2, ബിജെപി 1, എഐഎംഐഎം 1.
    ഇന്ത്യ ടിവി-ടിആര്‍എസ് 14, കോണ്‍ഗ്രസ് രണ്ട്, എഐഎംഐഎം1.

    20:55 (IST)19 May 2019

    എന്‍ഡിഎ 242 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുളളൂവെന്ന് ദ നേതാ-ന്യൂസ് എക്‌സ്

    എന്‍ഡിഎ 242 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുളളൂവെന്ന് ദ നേതാ-ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചനം. യുപിഎ 164 സീറ്റുകളില്‍ ജയിക്കുമെന്നും ന്യൂസ് എക്‌സ് പറയുന്നു. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം 43 സീറ്റില്‍ ജയിക്കുമെന്നും പ്രവചനം.

    publive-image

    20:45 (IST)19 May 2019

    കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ താഴോട്ട്

    ടൈംസ് നൗ വിഎംആര്‍-ബിജെപി 21, കോണ്‍ഗ്രസ് 7,
    സിഎന്‍എന്‍-ഐപിഎസ്ഒഎസ്-ബിജെപി 21-23, കോണ്‍ഗ്രസ് 5-7
    ഇന്ത്യ ടിവി-ബിജെപി 17, കോണ്‍ഗ്രസ് 11

    20:26 (IST)19 May 2019

    കേരളത്തില്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടും,ഒരിടത്ത് ബിജെപി

    പോള്‍ ഓഫ് പോള്‍സിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ കോണ്‍ഗ്രസ് 13 സീറ്റുകള്‍ നേടും. ഇടതുപക്ഷം അഞ്ചിടത്ത് ജയിക്കുമെന്ന് പറയുന്ന എക്‌സിറ്റ് പോള്‍ ബിജെപി ഒരിടത്ത് ജയിക്കുമെന്നും പറയുന്നത്.

    20:18 (IST)19 May 2019

    യുഡിഎഫ് മുന്നേറ്റം തുടരുന്നു

    എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം പുലർത്തുമെന്ന് മാതൃഭൂമി ന്യൂസ് സർവേ ഫലം.

    20:12 (IST)19 May 2019

    എക്സിറ്റ് പോളില്‍ വിശ്വസിക്കരുതെന്ന് മമത

    താന്‍ എക്‌സിറ്റ് പോള്‍ ഗോസിപ്പില്‍ വിശ്വസിക്കുന്നില്ലെന്ന് മമത. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത പറഞ്ഞു. ഈ യുദ്ധം ഒരുമിച്ച് പൊരുതി ജയിക്കുമെന്നും അവര്‍ പറഞ്ഞു.

    I don’t trust Exit Poll gossip. The game plan is to manipulate or replace thousands of EVMs through this gossip. I appeal to all Opposition parties to be united, strong and bold. We will fight this battle together— Mamata Banerjee (@MamataOfficial) May 19, 2019

    20:05 (IST)19 May 2019

    രാജസ്ഥാനിലും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎയ്ക്ക് ശുഭപ്രതീക്ഷ

    പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ പ്രകാരം രാജസ്ഥാന്‍-എന്‍ഡിഎ-16, കോണ്‍ഗ്രസ്-3, മറ്റുള്ളവര്‍-6
    മഹാരാഷ്ട്ര-എന്‍ഡിഎ-36,കോണ്‍ഗ്രസ്+എന്‍സിപി-11
    ജാര്‍ഖണ്ഡ്-എന്‍ഡിഎ-9,ജെഎംഎം-5

    19:49 (IST)19 May 2019

    Lok Sabha Election Exit Poll Result: യുപിയില്‍ ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യം 54 നാല് സീറ്റില്‍

    publive-imageയുപിയില്‍ ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യം 54 നാല് സീറ്റില്‍ ജയിക്കുമെന്നും അല്‍ ആന്ത്രോപോളജി എക്‌സ്‌പെരിമെന്റ്. ബിഎസ്പി 27, എസ്പി 22, ആര്‍എല്‍ഡി രണ്ട് എന്നിങ്ങനെയായിരിക്കും സീറ്റു നില.

    19:47 (IST)19 May 2019

    ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും

    പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

    ന്യൂസ് 18- ടിഎംസി 25-28, ബിജെപി 3-7, മറ്റുള്ളവര്‍ 5-7.
    ഇന്ത്യ ന്യൂസ് പോള്‍സ്റ്റ്രാട്ട്-ടിഎംസി 26, കോണ്‍ഗ്രസ് 2, ബിജെപി 14.
    റിപ്പബ്ലിക് ജന്‍ കി ബാത്ത്-ടിഎംസി 28, കോണ്‍ഗ്രസ് 2, ബിജെപി 18-26

    19:41 (IST)19 May 2019

    സുരേഷ് ഗോപി തൃശൂര് എടുക്കില്ല!

    തൃശൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കെ പ്രവചിച്ച് മാതൃഭൂമി ന്യൂസ് സർവേ. 38 ശതമാനം വോട്ട് നേടി യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ വിജയിക്കുമെന്നും 35 ശതമാനം വോട്ടുമായി എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തെത്തുമെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും സർവേ പ്രവചിക്കുന്നു.

    19:36 (IST)19 May 2019

    ബംഗാളില്‍ തൃണമൂല്‍, മഹാരാഷ്ട്രയില്‍ ബിജെപിയെന്നും റിപ്പബ്ലിക് ടിവി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 29 ഉം എന്‍ഡിഎ 11 സീറ്റും നേടുമെന്ന് റിപ്പബ്ലിക് ടിവി. മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് 34 സീറ്റും യുപിഎയ്ക്ക് 14 സീറ്റും പ്രവചിക്കുന്നു.

    19:34 (IST)19 May 2019

    ആലത്തൂരിൽ അട്ടിമറിയെന്ന് മാതൃഭൂമി സർവേ ഫലം

    ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ പി.കെ.ബിജുവിനെ അട്ടിമറിക്കുമെന്ന് മാതൃഭൂമി സർവേ ഫലം. 48 ശതമാനം വോട്ട് രമ്യ ഹരിദാസ് നേടുമെന്നും പി.കെ.ബിജു 37 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് മാതൃഭൂമി ന്യൂസ് സർവേയിൽ പറയുന്നത്. എൻഡിഎ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്.

    19:29 (IST)19 May 2019

    ടിവി ഓഫാക്കി, സോഷ്യല്‍ മീഡിയയില്‍ നിന്നും ലോഗ് ഔട്ട് ചെയ്യ് പോകാമെന്ന് ഒമർ അബ്ദുള്ള

    19:27 (IST)19 May 2019

    മധ്യപ്രദേശില്‍ ബിജെപി 27 ഇടത്ത് ജയിക്കുമെന്ന് ചാണക്യ

    ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ ബിജെപി 27 സീറ്റുകളും കോണ്‍ഗ്രസ് രണ്ട് സീറ്റും ജയിക്കും. കഴിഞ്ഞ തിരഞ്ഞെുപ്പില്‍ ബിജെപി 27 സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്

    19:25 (IST)19 May 2019

    മറ്റുള്ളവരുടെ സീറ്റ് നില

    publive-image

    19:25 (IST)19 May 2019

    Lok Sabha Election Exit Poll Result: എക്സിറ്റ് പോളിലെ ബിജെപി

    publive-image

    19:23 (IST)19 May 2019

    എക്സിറ്റ് പോളില്‍ കോണ്‍ഗ്രസ്

    publive-image

    19:22 (IST)19 May 2019

    Lok Sabha Election Exit Poll Result: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇതുവരെ

    publive-image

    19:18 (IST)19 May 2019

    ഗുജറാത്തില്‍ ബിജെപിയെന്ന് ടൈംസ് നൗ-വിഎംആര്‍

    ഗുജറാത്തില്‍ എന്‍ഡിഎ 23 സീറ്റുകളും യുപിഎ മൂന്ന് സീറ്റും നേടുമെന്ന് ടൈംസ് നൗ-വിഎംആര്‍ എക്‌സിറ്റ് പോള്‍ പറയുന്നു. 2014 ല്‍ ഗുജറാത്തില്‍ ബിജെപി 26 സീറ്റുകളും നേടിയിരുന്നു.

    19:16 (IST)19 May 2019

    മലപ്പുറത്ത് മാറ്റമില്ല

    മലപ്പുറവും പൊന്നാനിയും ലീഗ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് സർവേ. മലപ്പുറത്ത് 49 ശതമാനം വോട്ടുമായി പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ 48 ശതമാനം വോട്ടുമായി ഇ.ടി.മുഹമ്മദ് ബഷീറും വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് സർവേയിൽ പറയുന്നത്.

    19:14 (IST)19 May 2019

    പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തന്നെ

    ന്യുസ് 18 ഐപിഎസ്ഒഎസ് എക്‌സിറ്റ് പോള്‍ പ്രകാരം ബംഗാളില്‍ തൃണമൂല്‍ 25 മുതല്‍ 28 സീറ്റുവരെ നേടും. ബിജെപിയ്ക്ക് മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളെ നേടാനാവൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 34 സീറ്റുകള്‍ നേടിയിരുന്നു.

    19:08 (IST)19 May 2019

    പാലക്കാട് ബിജെപി രണ്ടാമത്

    പാലക്കാട് എല്‍ഡിഎഫിന്റ എംബി രാജേഷ് 41 ശതമാനം വോട്ടുമായി ജയിക്കുമെന്ന് മാതൃഭൂമി ജിയോ വെെഡ് എക്സിറ്റ് പോള്‍ സർവ്വെ. 29 ശതമാനം വോട്ടുമായി ബിജെപി  രണ്ടാമതെത്തുമെന്നും എക്സിറ്റ് പോള്‍ 

    19:04 (IST)19 May 2019

    Lok Sabha Election Exit Poll Result: എക്‌സിറ്റ് പോള്‍ ഫലം ഇതുവരെ

    റിപ്പബ്ലിക് ടിവി സി വോട്ടര്‍ബിജെപി-287, കോണ്‍ഗ്രസ് 128, മറ്റുള്ളവര്‍ 127.റിപ്പബ്ലിക് ജന്‍ കി ബാത്ത്ബിജെപി-305, കോണ്‍ഗ്രസ് 124, മറ്റുള്ളവര്‍ 113.ടൈംസ് നൗ-വിഎംആർബിജെപി-306, കോണ്‍ഗ്രസ് 142, മറ്റുള്ളവര്‍-94.ന്യൂസ് നാഷന്‍ബിജെപി-282-290, കോണ്‍ഗ്രസ്-118-126, മറ്റുള്ളവര്‍ 130-138.

    19:00 (IST)19 May 2019

    യുപിയില്‍ നേട്ടമുണ്ടാക്കാന്‍ എസ്പിയും ബിഎസ്പിയും

    റിപ്പബ്ലിക് ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 305 സീറ്റുകളാവും നേടുക. അതേസമയം, യുപിഎ 124 സീറ്റുകള്‍ മാത്രമേ നേടുകയുള്ളൂവെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. റിപ്പബ്ലിക് സിവോട്ടറുടെ സര്‍വ്വേ പ്രകാരം എന്‍ഡിഎ 287 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎയ്ക്ക് 128 സീറ്റുകളില്‍ ജയിക്കാനാകും. എസ്പി-ബിഎസ്പി സഖ്യം 40 സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

    18:56 (IST)19 May 2019

    കോഴിക്കോട് എല്‍ഡിഎഫ്

    കടുത്ത പോരാട്ടവും വിവാദവും കൊണ്ട് ശ്രദ്ധ നേടിയ കോഴിക്കോട് എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാർ 42 ശതമാനം വോട്ടുകളുമായി വിജയിക്കുമെന്ന് മാതൃഭൂമി. എംകെ രാഘവന്‍ 41 ശതമാനം വോട്ടുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍

    18:54 (IST)19 May 2019

    ഡല്‍ഹി ബിജെപി തൂത്തുവാരും

    നിർണായകമായ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളും ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യ ടിവിയുടെ എക്സിറ്റ് പോള്‍ പറയുന്നു.  

    18:52 (IST)19 May 2019

    വയനാട്ടില്‍ രാഹുല്‍

    വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് മാതൃഭൂമിയുടെ എക്സിറ്റ് പോള്‍ ഫലം. 51 ശതമാനം വോട്ടുകളാണ് രാഹുലിന് പ്രതീക്ഷിക്കുന്നത്. 

    18:45 (IST)19 May 2019

    എന്‍ഡിഎ വിജയം പ്രഖ്യാപിച്ച് മൂന്ന് എക്സിറ്റ് പോളുകള്‍

    രാജ്യത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മൂന്ന് എക്‌സിറ്റ് പോളുകള്‍. രണ്ട് എക്‌സിറ്റ് പോളുകള്‍ 300 ല്‍ പരം സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 306 സീറ്റുകളും യുപിഎ 132 സീറ്റുകളും നേടും. 2014 ല്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയിരുന്നത്.

    18:43 (IST)19 May 2019

    കണ്ണൂരില്‍ സുധാകരന്‍

    കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്‍ ജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം പറയുന്നു. 43 ശതമാനം വോട്ടുകളുമായി സുധാകരന്‍ ജയിക്കുമെന്നാണ് പറയുന്നത്. എല്‍ഡിഎഫിന്റെ പികെ ശ്രീമതി 41 ശതമാനവുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഫലം പറയുന്നത്. 

    18:38 (IST)19 May 2019

    ആന്ധ്രയില്‍ വെെഎസ്ആർ

    ആന്ധ്രാപ്രദേശില്‍ വെെ എസ് ആർ കോണ്‍ഗ്രസ് മുന്നേറുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് സർവ്വെ പറയുന്നു. വെെഎസ്ആർ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ സർവ്വെ പറയുന്നത്.ടിഡിപി നാലു മുതല്‍ ആറുവരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്സിറ്റ് പോള്‍ 

    18:35 (IST)19 May 2019

    ബിജെപിയെന്ന് ടൈംസ് നൗ

    രാജ്യത്ത് ബിജെപി ഭരണം തുടരുമെന്ന് ടൈംസ് നൗ.  എന്‍ഡിഎ സഖ്യം 306 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ സര്‍വ്വെ പറയുന്നു.

    18:32 (IST)19 May 2019

    ആദ്യ ഫലം പുറത്ത്

    കാസർകോട് യുഡിഎഫ് എന്ന് എക്സിറ്റ് പോള്‍. കോണ്‍ഗ്രസിന്റെ രാജ്മോഹന്‍ ഉണ്ണിത്താന്‍ 46 ശതമാനം വോട്ടുകള്‍ നേടുമെന്ന് മാതൃഭൂമിയുടെ എക്സിറ്റ് പോള്‍ പറയുന്നു.  സതീഷ് ചന്ദ്രന്‍ 33 ശതമാനവുമായി രണ്ടാമതെന്നും എക്സിറ്റ് പോള്‍

    18:27 (IST)19 May 2019

    എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?

    സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തിയ ഉടന്‍ തന്നെ ‘നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്തു’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പാണ് ‘ഇലക്ഷന്‍ എകിസ്റ്റ് പോള്‍’ (election exit poll). ഏതു പാര്‍ട്ടിയ്ക്കാണ് ഈ തെരെഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്നത് ഇതിലൂടെ വലിയൊരു അളവ് വരെ അറിയാന്‍ കഴിയും എന്ന് കരുതപ്പെടുന്നു. Read More:

    18:18 (IST)19 May 2019

    അവസാന ഘട്ട പോളിങ് അവസാനിച്ചു

    ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് അവസാനിച്ചു. ആറ് മണിവരെ 61 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. 59 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടന്നത്. ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോള്‍ ഫലങ്ങളിലേക്ക്. 

    18:13 (IST)19 May 2019

    എക്‌സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥത്തില്‍ സംഭവിച്ചതും - 2014 ലെ കണക്കുകള്‍

    2014 ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് തന്നെയാണ് യഥാര്‍ഥത്തില്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സംഭവിച്ചതും. ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്നായിരുന്നു 2014 ല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചത്. 200 സീറ്റുകള്‍ ബിജെപി നേടുമെന്ന് മിക്ക സര്‍വേകളും പ്രവചിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് ഏറെ പിന്നിലാകുമെന്ന പ്രവചനും എക്‌സിറ്റ് പോളുകളില്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലായിരിക്കും ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുക എന്നും എക്‌സിറ്റ് പോളില്‍ പ്രവചനമുണ്ടായിരുന്നു. Read More

    18:07 (IST)19 May 2019

    വൈകീട്ട് 6.30 മുതല്‍ എക്‌സിറ്റി പോള്‍ ഫലങ്ങള്‍ പുറത്തുവരും

    രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക മേയ് 23 നാണ്. എന്നാല്‍, അതിന് മുന്‍പായി ജനങ്ങള്‍ കാത്തിരിക്കുന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വേണ്ടിയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷ വയ്ക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇന്ന് വൈകീട്ട് 6.30 മുതലാണ് എക്‌സിറ്റി പോള്‍ ഫലങ്ങള്‍ പുറത്തുവരിക.

    18:05 (IST)19 May 2019

    എക്സിറ്റ് പോള്‍ ഫലം കാത്ത് രാജ്യം

    ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് അന്ത്യ ഘട്ടത്തിലേക്ക്. 

    സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തിയ ഉടന്‍ തന്നെ 'നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്തു' എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പാണ് 'ഇലക്ഷന്‍ എകിസ്റ്റ് പോള്‍' ഏതു പാര്‍ട്ടിയ്ക്കാണ് ഈ തെരെഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്നത് ഇതിലൂടെ വലിയൊരു അളവ് വരെ അറിയാന്‍ കഴിയും എന്ന് കരുതപ്പെടുന്നു.

    ഛുശിശീി ജീഹഹ െഅല്ലെങ്കില്‍ അഭിപ്രായ വോട്ടെടുപ്പില്‍ 'നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നു' എന്നതാണ് അന്വേഷിക്കുന്നതെങ്കില്‍, എക്സിറ്റ് പോളുകളില്‍ 'നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തു' എന്നാണ് ചോദിക്കുന്നത്. എക്സിറ്റ് പോളുകള്‍ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്.

    2014 ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് തന്നെയാണ് യഥാര്‍ഥത്തില്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സംഭവിച്ചതും. ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്നായിരുന്നു 2014 ല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചത്. 200 സീറ്റുകള്‍ ബിജെപി നേടുമെന്ന് മിക്ക സര്‍വേകളും പ്രവചിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് ഏറെ പിന്നിലാകുമെന്ന പ്രവചനും എക്‌സിറ്റ് പോളുകളില്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലായിരിക്കും ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുക എന്നും എക്‌സിറ്റ് പോളില്‍ പ്രവചനമുണ്ടായിരുന്നു.

    Read More: Exit Polls today: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?

    2014 ലെ എക്‌സിറ്റ് പോളില്‍ എന്‍ഡിഎ 249 സീറ്റ് നേടുമെന്ന് ടൈംസ് നൗ - ഒആര്‍ജി സര്‍വേയും 340 സീറ്റ് നേടുമെന്ന് ന്യൂസ് 24 - ചാണക്യ സര്‍വേയും പ്രവചിച്ചിരുന്നു. ന്യൂസ് 24 ചാണക്യ യുപിഎക്ക് പ്രവചിച്ചത് 70 സീറ്റുകളും ടൈംസ് നൗ - ഒആര്‍ജി സര്‍വേ പ്രവചിച്ചത് 148 സീറ്റുകളുമായിരുന്നു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ യഥാര്‍ഥ ഫലം വന്നപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. ബിജെപി തനിച്ച് നേടിയത് 282 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് 336 സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് 44 സീറ്റുകളിലൊതുങ്ങി.

    എക്സിറ്റ് പോളുകള്‍ പലപ്പോഴും ഇന്‍ഡ്യയില്‍ വിശ്വസനീയമാകാറില്ല. പ്രവചനങ്ങള്‍ തെറ്റിയ സന്ദര്‍ഭങ്ങളാണ് കൂടുതലും. 2004 ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വീണ്ടും വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു, 2009 ല്‍ അവര്‍ യുപിഎയുടെ സീറ്റ് ഷെയറിനെ അന്‍ഡറെസ്റ്റമേറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

    Congress Bjp Lok Sabha Election 2019 Cpm

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: