Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

Exit Polls results: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?

ഞായറാഴ്ച വൈകുന്നേരം അവസാന ഘട്ട തെരെഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നതോടെ എക്സിറ്റ് പോളുകള്‍ പുറത്തു വന്നു തുടങ്ങും (What are exit polls and how reliable are their results)

lok sabha election exit poll എക്സിറ്റ് പോള്‍ ഫലം 2019
exit polls – all you need to know

Exit Polls today May 19 6 pm onwards: നീണ്ട ഏഴു ഘട്ടങ്ങളിലേറെയായി നടന്ന, ധാരാളം വിമര്‍ശങ്ങള്‍ ഉയര്‍ത്തിയ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോളുകള്‍ക്കായി (exit polls) കാത്തിരിക്കുകയാണ് രാജ്യം. ഞായറാഴ്ച വൈകുന്നേരം അവസാന ഘട്ട തെരെഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നതോടെ എക്സിറ്റ് പോളുകള്‍ പുറത്തു വന്നു തുടങ്ങും. തെരഞ്ഞെടുപ്പ് ഫലങ്ങൾ മെയ് 23നാണ് പ്രഖ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ഈ എക്സിറ്റ് പോളുകൾ എന്നും എത്ര കൃത്യമാണ് അവയുടെ പ്രവചനങ്ങളും വിലയിരുത്തലുകളും എന്നും പരിശോധിക്കാം.

What are exit polls and how are they conducted? എന്താണ് എക്സിറ്റ് പോളുകൾ? എങ്ങനെയാണ് അത് നടത്തുന്നത്?

സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തിയ ഉടന്‍ തന്നെ ‘നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്തു’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പാണ് ‘ഇലക്ഷന്‍ എകിസ്റ്റ് പോള്‍’ (election exit poll). ഏതു പാര്‍ട്ടിയ്ക്കാണ് ഈ തെരെഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്നത് ഇതിലൂടെ വലിയൊരു അളവ് വരെ അറിയാന്‍ കഴിയും എന്ന് കരുതപ്പെടുന്നു.
Read More: Lok Sabha Election Exit Poll 2019 Live: എക്സിറ്റ് പോള്‍ ഫലം കാത്ത് രാജ്യം
Opinion Polls അല്ലെങ്കില്‍ അഭിപ്രായ വോട്ടെടുപ്പില്‍ ‘നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നു’ എന്നതാണ് അന്വേഷിക്കുന്നതെങ്കില്‍, എക്സിറ്റ് പോളുകളില്‍ ‘നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തു’ എന്നാണ് ചോദിക്കുന്നത്. എക്സിറ്റ് പോളുകള്‍ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്‌.

Why are exit polls banned by EC? തെരഞ്ഞെടുപ്പ് കമ്മിഷന്‍ എക്സിറ്റ് പോൾ നിരോധിക്കുന്നത് എന്തിനാണ്?

ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി, തങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഒരു പ്രത്യേക കാലയളവിലേക്ക് എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പുകളിൽ നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ 2004ല്‍ നിയമ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിനു ആറു ദേശീയ പാര്‍ട്ടികളുടെയും പതിനെട്ടു സംസ്ഥാന പാര്‍ട്ടികളുടെയും ‘എന്‍ഡോര്‍സ്മെന്റും’ ഉണ്ടായിരുന്നു.

ഈ ആവശ്യത്തെ മന്ത്രാലയം ഭാഗികമായി അംഗീകരിക്കുകയും ഫെബ്രുവരി 2010ല്‍, ജനപ്രാതിനിധ്യ നിയമത്തില്‍ 126(A) എന്ന സെക്ഷന്‍ അവതരിപ്പിക്കുക വഴി എക്സിറ്റ് പോളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പ് എന്നിവ നടത്തുന്ന ഏജൻസികൾ പക്ഷപാതപരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ വിവാദമുണ്ടാകും.  ഈ സർവേകളുടെ പ്രവചനങ്ങൾ പലപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യങ്ങളുടെ, ചോദ്യത്തില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ, ചോദിക്കുന്ന സമയത്തിനെ, ഉത്തരം പറയാനായി തെരഞ്ഞെടുക്കുന്ന ‘സാമ്പിള്‍ ഗ്രൂപ്പി’നെ അടിസ്ഥാനപ്പെടുത്തിയിരിക്കും എന്നാണു വിമര്‍ശകരുടെ അഭിപ്രായം.

പല അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും എതിര്‍ പാര്‍ട്ടികള്‍ മോട്ടിവെറ്റ് ചെയ്തതോ സ്പോണ്സര്‍ ചെയ്തതോ ആണ്. അത് കൊണ്ട് തന്നെ പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പൊതുജനത്തിന്റെ കാഴ്ചപ്പാട് വ്യതമാക്കുന്നതിന് പകരം, നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കുകയാണ് ഇത് ചെയ്യുക എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥിരമായി ആരോപിക്കാറുണ്ട്.

lok sabha election exit poll എക്സിറ്റ് പോള്‍ ഫലം 2019

Read in English:  What are exit polls and how reliable are their results: All your questions answered

When will the embargo on exit polls be lifted? എക്സിറ്റ് പോൾ പുറത്തു വിടുന്നതിന്റെ ഉപരോധം എപ്പോൾ നീക്കം ചെയ്യപ്പെടും?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട നാളെ അവസാനിച്ചതിന് ശേഷമാണ് എക്സിറ്റ് പോളുകളിലെ ഉപരോധം നീക്കം ചെയ്യപ്പെടുക. ഞായറാഴ്ച വൈകിട്ട് 6.30 ന് ശേഷമായിരിക്കുമത്.

What does EC advisory say about rules for predicting results? തെരഞ്ഞെടുപ്പ് ഫലപ്രവചനത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഡ്‌വൈസറി എന്താണ് പറയുന്നത്?

നിരോധന കാലയളവിൽ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനം അല്ലെങ്കിൽ പരിപാടി പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങൾ നിർദ്ദേശമുണ്ട്.

“Election Commission of India, in exercise of the powers under sub-section(1) of Section 126A of the Representation of the People Act, 1951 has notified the period between 7.00 A.M. on 11.04.2019 (Thursday) and 6.30 P.M. on 19.05.2019 (Sunday) as the period during which conducting any exit poll and publishing or publicising the result of exit poll by means of the print or electronic media or in any other manner shall be prohibited,” അഡ്‌വൈസറി വ്യക്തമാക്കുന്നു.

How reliable are exit polls? എക്സിറ്റ് പോളുകളുടെ വിലയിരുത്തല്‍ വിശ്വസിക്കാമോ?

എക്സിറ്റ് പോളുകൾ പലപ്പോഴും ഇൻഡ്യയിൽ വിശ്വസനീയമാകാറില്ല. പ്രവചനങ്ങള്‍ തെറ്റിയ സന്ദര്‍ഭങ്ങളാണ് കൂടുതലും. 2004 ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വീണ്ടും വിജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു, 2009 ൽ അവർ യുപിഎയുടെ സീറ്റ് ഷെയറിനെ അൻഡറെസ്റ്റമേറ്റ് ചെയ്യുകയും ചെയ്തു.

To follow updates on Lok Sabha Election Results 2019, follow our election section here

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 results what are exit polls all you need to know

Next Story
ചന്ദ്രബാബു നായിഡു രാഹുലിനേയും അഖിലേഷ് യാദവിനേയും മായാവതിയേയും സന്ദര്‍ശിച്ചുLok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Chandrababu Naidu, ചന്ദ്രബാബു നായിഡു Rahul Gandhi, രാഹുല്‍ ഗാന്ധി Mayawati, മായാവതി Akhilesh Yadhav, BJP, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com