ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേയും ഘട്ട പോളിങ് അവസാനിക്കുന്നതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നു തുടങ്ങും. 543 സീറ്റുകളിലായി നടത്തിയ സര്‍വ്വേകളില്‍ നിന്നും സ്വരൂപിച്ചെടുത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകിട്ടോടെ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.

Read More: Lok Sabha Election Exit Poll 2019 Live: എക്സിറ്റ് പോള്‍ ഫലം കാത്ത് രാജ്യം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എവിടെ എങ്ങനെ കാണാം?

രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളുമായി എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ലൈവ് അപ്പ് ഡേറ്റ്‌സ് ഇന്ത്യന്‍ എക്‌പ്രസിലൂടെ ലഭ്യമാകും. ഇതിനായി www.indianexpress.com സന്ദര്‍ശിക്കുക. മലയാളത്തിലും ഫലങ്ങള്‍ അറിയാന്‍ സാധിക്കും. ഇതിനായി ഇന്ത്യന്‍എക്സ്പ്രസ് മലയാളം സന്ദർശിക്കു (malayalam.indianexpress.com).

വിവിധ വാര്‍ത്താ ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലം പുറത്തു വിടുന്നതായിരിക്കും. ന്യൂസ് 24, ചാണക്യ എക്‌സിറ്റ് പോള്‍, ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍, സി ഗ്രൂപ്പ് എക്‌സിറ്റ് പോള്‍ എന്നിവയാണ് ചില ഏജന്‍സികളും വാര്‍ത്താ ചാനലുകളും.
Read More: Exit Polls today: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?
പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാം?

ജനവധി തേടുന്ന പ്രധാന സ്ഥാനാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജ്‌നാഥ് സിങ്, ദിഗ് വിജയ് സിങ്, ശശി തരൂര്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, രാജ്യസഭാ എംപി സുരേഷ് ഗോപി, പി ജയരാജന്‍ തുടങ്ങിയവരാണ്. കേരളത്തിന് പുറമെ, വരാണസി, അമേഠി, ഗാന്ധിനഗര്‍, ലക്‌നൗ മണ്ഡലങ്ങളും മലയാളികള്‍ ഉറ്റുനോക്കുന്നതാണ്. കേരളത്തിലെ വയനാട് മണ്ഡലം രാജ്യം തന്നെ ശ്രദ്ധിക്കുന്ന മണ്ഡലമാണ്.

എക്‌സിറ്റ് പോള്‍ എത്രമാത്രം വിശ്വസനീയമാണ്?

എക്‌സിറ്റ് പോള്‍ ഫലം ഇന്ത്യയില്‍ അത്രത്തോളം വിശ്വസനീയമല്ല. തെറ്റായ പ്രവചനങ്ങള്‍ ഉണ്ടായ തിരഞ്ഞെടുപ്പുകളുമുണ്ട്. 2004 ല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പറഞ്ഞത്. 2009 ല്‍ കോണ്‍ഗ്രസ് നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് നിലയും തെറ്റായാണ് പ്രവചിച്ചത്. എന്നാല്‍ 2014 ലെ എക്‌സിറ്റ് പോള്‍ ഏറെക്കുറ കൃത്യമായിരുന്നു.

Read ALso: Exit poll results today: എക്‌സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥത്തില്‍ സംഭവിച്ചതും – 2014 ലെ കണക്കുകള്‍ ഇങ്ങനെ

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.