Lok Sabha Elections Exit poll results: ന്യൂഡല്‍ഹി: ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം പുരോഗമിക്കും. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക മേയ് 23 നാണ്. എന്നാല്‍, അതിന് മുന്‍പായി ജനങ്ങള്‍ കാത്തിരിക്കുന്നത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വേണ്ടിയാണ്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷ വയ്ക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇന്നലെ വൈകീട്ട് 6.30 മുതലാണ് എക്സിറ്റി പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങിയത്.
Read More: Exit Polls today: എന്താണ് എക്സിറ്റ് പോളുകൾ? എത്ര കൃത്യമാണ് അവയുടെ വിലയിരുത്തലുകള്‍?
Lok Sabha Elections Exit poll results: 2014 ലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വൈരുദ്ധ്യങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് തന്നെയാണ് യഥാര്‍ഥത്തില്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ സംഭവിച്ചതും.
ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്നായിരുന്നു 2014 ല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചത്. 200 സീറ്റുകള്‍ ബിജെപി നേടുമെന്ന് മിക്ക സര്‍വേകളും പ്രവചിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് ഏറെ പിന്നിലാകുമെന്ന പ്രവചനും എക്സിറ്റ് പോളുകളില്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലായിരിക്കും ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുക എന്നും എക്സിറ്റ് പോളില്‍ പ്രവചനമുണ്ടായിരുന്നു.

2014 ലെ എക്സിറ്റ് പോളില്‍ എന്‍ഡിഎ 249 സീറ്റ് നേടുമെന്ന് ടൈംസ് നൗ – ഒആര്‍ജി സര്‍വേയും 340 സീറ്റ് നേടുമെന്ന് ന്യൂസ് 24 – ചാണക്യ സര്‍വേയും പ്രവചിച്ചിരുന്നു. ന്യൂസ് 24 ചാണക്യ യുപിഎക്ക് പ്രവചിച്ചത് 70 സീറ്റുകളും ടൈംസ് നൗ – ഒആര്‍ജി സര്‍വേ പ്രവചിച്ചത് 148 സീറ്റുകളുമായിരുന്നു.
എക്സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ യഥാര്‍ഥ ഫലം വന്നപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. ബിജെപി തനിച്ച് നേടിയത് 282 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് 336 സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് 44 സീറ്റുകളിലൊതുങ്ങി.
എക്സിറ്റ് പോളുകൾ പലപ്പോഴും ഇൻഡ്യയിൽ വിശ്വസനീയമാകാറില്ല. പ്രവചനങ്ങള്‍ തെറ്റിയ സന്ദര്‍ഭങ്ങളാണ് കൂടുതലും. 2004 ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വീണ്ടും വിജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു, 2009 ൽ അവർ യുപിഎയുടെ സീറ്റ് ഷെയറിനെ അൻഡറെസ്റ്റമേറ്റ് ചെയ്യുകയും ചെയ്തു.
രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ഫലങ്ങൾ അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരണാസിയിൽ ഇന്നലെ വോട്ടെടുപ്പ് നടന്നു