/indian-express-malayalam/media/media_files/2024/11/19/UAPtDAtVyhQ3uplR9T31.jpg)
Source: Freepik
സിനിമാറ്റോഗ്രാഫർ അഭിമുഖം
കേരള വനഗവേഷണ സ്ഥാപനത്തിലെ പ്രോജക്ടിലേക്ക് ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ താത്കാലിക ഒഴിവിലേക്ക് നവംബർ 25ന് അഭിമുഖം നടത്തുന്നു താത്പര്യമുള്ളവർ രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്: www.kfri.res.in
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ ഒഴിവുള്ള സംസ്കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് നവംബർ 22ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയൂർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടു കൂടി പിജിയുള്ളവരെ പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം.
വെറ്ററിനറി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ സമാന പദവിയിൽ 10 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ 3 പകർപ്പുകളും സഹിതം ചെയർമാൻ, സെർച്ച് കം സെലക്ഷൻ കമ്മിറ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, ലക്കിഡി പി.ഒ., പൂക്കോട്, പിൻ - 673576 എന്ന വിലാസത്തിൽ ഡിസംബർ 7 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റേർഡ് തപാലായി ലഭിക്കണം. അപേക്ഷകൾ sscvc.chairman@kvasu.ac.in എന്ന ഇ മെയിലിലും അയക്കണം.'Application for the post of Vice Chancellor, Kerala Veterinary & Animal Sciences University' എന്ന് തപാൽ/ഇ മെയിൽ അപേക്ഷകളിൽ സൂചിപ്പിക്കണം.
സെർച്ച് കം സെലക്ഷൻ കമ്മിറ്റി നിർദ്ദേശിക്കുന്ന പാനലിൽ നിന്നാണ് നിയമനം. അക്കാദമിക് വിദഗ്ധർക്ക് വൈസ് ചാൻസലർ സ്ഥാനത്തേക്ക് യോഗ്യതയുള്ളവരെ നാമനിർദ്ദേശം ചെയ്യാം. അപേക്ഷ സമർപ്പിച്ചിട്ടില്ലെങ്കിലും യോഗ്യതയുള്ള അക്കാദമിക് വ്യക്തികളുടെ പേരുകൾ കമ്മിറ്റി പരിഗണിക്കും.വൈസ് ചാൻസലർ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ 70 വയസ്സാകുന്നതുവരെയാണ് നിയമനം.
ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം
കേരള വെറ്ററിനറി സർവ്വകലാശലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kvasu.ac.in
അഭിമുഖം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 21ന് അഭിമുഖം നടത്തും. ഇലക്ടോണിക്സ് ഡിപ്ലോമ/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.
റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അനുസൻദാൻ നാഷണൽ റിസർച്ച് ഫെല്ലോഷിപ്പ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. നവംബർ 25 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : https://www.cet.ac.in, rsmini@cet.ac.in, 9447512397.
വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.