/indian-express-malayalam/media/media_files/2024/11/07/Su0vVLgb5w5ZpwxcX8XZ.jpg)
തിരുവനന്തപുരം മെഡിക്കൽ കോളേജ്
സീനിയർ പ്രോജക്ട് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മോളിക്യുലാർ ടെക്നിക്കൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പിഎച്ച്ഡി ഉള്ളവർക്കും (ഡിഎൻഎ ഐസൊലേഷൻ, പിസിആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എംഎൽപിഎ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പിഎച്ച്ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഓഫ് ജെനടിക് ഡിസോർഡറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ബയോ ഇൻഫോർമാറ്റിക്സ് അനാലിസിസ് ഓഫ് എൻജിഎസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.
അഭിമുഖം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സെക്യൂരിറ്റി തസ്തികയിലേക്ക് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷകർക്ക് 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം വേതനം 10,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 16ന് രാവിലെ 10 മണിക്ക് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപ്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666.
സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് / ബിഇ അല്ലെങ്കിൽ എംസിഎ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് / ഐടി) ആണ് യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്റ്റ് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്റ്റ് ആയി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 57,747 രൂപ. താൽപര്യമുള്ളവർ നവംബർ 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
താൽകാലിക അധ്യാപക ഒഴിവ്
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ നവംബർ 14 വ്യാഴാഴ്ച രാവിലെ 10.30–ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും , പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947130573 , 9744157188
വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്
മൃഗസംരക്ഷണ വകുപ്പ് ദേവികുളം , അടിമാലി , തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം. ബിവിഎസ് സി & എ എച്ച് ,വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. നവംബർ 8 വെളളിയാഴ്ച രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. യുവവെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്.
സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ
എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ, ഡയറക്ടർ, ലൈബ്രേറിയൻ ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്ക്: www.ktu.edu.in സന്ദർശിക്കുക.
Read More
- നോർക്കയുടെ ജർമ്മനിയിലേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റ് ; അപേക്ഷിക്കാൻ ഒരവസരം കൂടി
- സൗദി ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവുകള്‍, വനിതകള്‍ക്ക് അപേക്ഷിക്കാം
- എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് മുഖേന തൊഴിൽ അവസരം, അഭിമുഖം ഒക്ടോബർ 24ന്
- യുകെയിൽ ജോലി വേണോ? നഴ്സുമാർക്ക് അവസരം, കൊച്ചിയിൽ അഭിമുഖം
- ഉയർന്ന ശമ്പളം, ഡെലിവറി ബോയ്സിനെ ദുബായ് വിളിക്കുന്നു; അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.