scorecardresearch

എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് മുഖേന തൊഴിൽ അവസരം, അഭിമുഖം ഒക്ടോബർ 24ന്

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം

author-image
Careers Desk
New Update
career

Source: Freepik

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേയ്ഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ 24ന് രാവിലെ 10ന് അഭിമുഖം നടക്കും. സോളാർ ടെക്നീഷ്യൻ, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെലികോളർ, സെയിൽസ് ഓഫീസർ ട്രെയിനി, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ലോൺ ഓഫീസർ, ലോൺ ഓഫീസർ ട്രെയിനി തസ്തികകളിലാണ് നിയമനം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 0471 2992609, 8921916220.

ജൂനിയർ ഇൻസ്ട്രക്ടർ

Advertisment

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്സ്മാൻ മെക്കാനിക് (D/Mech) ട്രേഡിൽ നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിൽ പി.എസ്.സി സംവരണമനുസരിച്ച് ലാറ്റിൻ കത്തോലിക്ക് വിഭാഗത്തിൽ നിന്ന് നിയമനം നടത്തും. ഉദ്യോഗാർഥികൾ 25 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനെത്തണം.

വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ സയൻസ് പാർക്കുകളിലെ എൻജിനിയർ തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നവംബർ 2 രാവിലെ 11 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: www.kscste.Kerala.gov.in .

വിമുക്തഭടന്മാർക്കും ആശ്രിതർക്കും തൊഴിലവസരം

സൈനിക ക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വിമുക്തഭട വികസന കോർപ്പറേഷനായ കെക്സോണിന്റെ കേന്ദ്രകാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം. കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമാണ് അവസരം. എം.കോം യോഗ്യതയും ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ പ്രാവീണ്യവും അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും വേണം. 50 വയസ് കഴിയരുത്. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ സഹിതം Kexconkerala2022@gmail.com ൽ 25 വൈകുന്നേരം 4 മണിക്ക് മുമ്പ് ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2320771.

അപേക്ഷ ക്ഷണിച്ചു

Advertisment

സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ/ ട്യൂട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471 2302400, 9446460394.

അധ്യാപക ഒഴിവ്

തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി  (ഹിന്ദി) തസ്തികയിൽ ഒരു  താൽക്കാലിക  ഒഴിവുണ്ട്.  യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം   24ന് രാവിലെ  11 മണിക്ക്  അഭിമുഖത്തിന്  സ്‌കൂൾ ഓഫീസിൽ  എത്തണം.

കേരളസര്‍വകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം

കേരളസര്‍വകലാശാലയുടെ കീഴിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍ എന്ന കോഴ്‌സിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കോമേഴ്‌സിന്റെ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.  യോഗ്യത: കോമേഴ്‌സില്‍ 55% മാര്‍ക്കോടുകൂടിയുള്ള ബിരുദാനന്തര ബിരുദവും ചഋഠ/ജവ.ഉ യും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 2024 ഒക്‌ടോബര്‍ 24 ന് ഉച്ചയ്ക്ക് 1.30 ന് സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. 

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: