scorecardresearch

ഉയർന്ന ശമ്പളം, ഡെലിവറി ബോയ്സിനെ ദുബായ് വിളിക്കുന്നു; അപേക്ഷിക്കാം

ദുബായിലെ ചില കമ്പനികൾ ഇന്ത്യയിലെ കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന പാക്കേജിന്റെ മൂന്നിരട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്

ദുബായിലെ ചില കമ്പനികൾ ഇന്ത്യയിലെ കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന പാക്കേജിന്റെ മൂന്നിരട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്

author-image
Careers Desk
New Update
education

ദുബായ്: ദുബായിൽ ഡെലിവറി ബോയ്സുകാർക്ക് മികച്ച ശമ്പളത്തോടെ ജോലി ചെയ്യാൻ അവസരം. ടു വീലർ ഡ്രൈവിങ് ലൈസൻസ്, സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്‌സി) എന്നിവയുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ സംരംഭമായ തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി ലിമിറ്റഡ് (TOMCOM) ആണ് യുവാക്കൾക്കായി ഇത്തരത്തിലൊരു മികച്ച അവസരം ഒരുക്കിയിട്ടുള്ളത്. 

Advertisment

2020 വരെയുള്ള കണക്ക് അനുസരിച്ച് 7.7 ദശലക്ഷം ഗിഗ് തൊഴിലാളികളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ചെറിയ നഗരങ്ങളിൽ നിന്നുള്ള ഗിഗ് തൊഴിലാളികൾ വിദേശത്ത് മികച്ച അവസരത്തിനായി ശ്രമിക്കുന്നുണ്ട്. ദുബായിലെ ചില കമ്പനികൾ ഇന്ത്യയിലെ കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന പാക്കേജിന്റെ മൂന്നിരട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് ടോംകോമിലെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഷെയ്ക് ഷബ്നം പറഞ്ഞു. ഇന്ത്യൻ കമ്പനികൾ പലപ്പോഴും നൽകാത്ത ആരോഗ്യ, ലൈഫ് ഇൻഷുറൻസുകളും വിദേശ കമ്പനികൾ തൊഴിലാളികൾക്ക് നൽകുന്നുണ്ട്. 

ഗൾഫിൽ ഇന്ത്യയിൽനിന്നുള്ള ഡെലിവറി ഏജന്റുകളുടെ ഡിമാൻഡ് വർധിച്ചതോടെയാണ് തെലങ്കാന സർക്കാർ കരിംനഗറിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. ഇന്ത്യൻ തൊഴിലാളികളുടെ പ്രൊഫഷണലിസവും ഭാഷാ വൈദഗ്ധ്യവുമാണ് അവർക്ക് മുൻഗണന ലഭിക്കാൻ കാരണമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. കരിംനഗറിനു മുൻപായി ഹൈദരാബാദിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിരുന്നു. ഇവിടെ 160 പേർ ജോലിക്ക് രജിസ്റ്റർ ചെയ്യുകയും 66 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു.

Read More

Jobs Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: