/indian-express-malayalam/media/media_files/E8WOLzCMj0fb4w8j5NzW.jpg)
ഫയൽ ചിത്രം
UGC NET June Result 2024:യുജിസി നെറ്റ് ജൂൺ 2024 സെഷനിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. യുജിസി നെറ്റ് പരീക്ഷാ ഫലം അറിയാൻ വിദ്യാർത്ഥികൾ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകണം. ഇതിനൊപ്പം ശരിയായ സെക്യൂരിറ്റി കോഡും നൽകിയാൽ മാത്രം ഫലം ലഭ്യമാകൂ.
യുജിസി നെറ്റ് പരീക്ഷാ ഫലം എവിടെ അറിയാം?
ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in എന്നീ വെബ്സൈറ്റുകളിലൂടെയും DigiLocker app, UMANG app എന്നീ ആപ്പുകൾ വഴിയും പരീക്ഷാ ഫലം അറിയാം. ugcnet@nta.ac.in എന്ന ഇ-മെയിൽ മുഖേനയും എൻടിഎ ഹെൽപ് ടെസ്ക്കിലേക്ക് 011- 40759000 എന്ന നമ്പരിൽ വിളിച്ചു ഫലം അറിയാം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂണിലെ പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4 തീയതികളിലായി 83 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കും യോഗ്യത നൽകുന്ന പരീക്ഷയാണ് യുജിസി നെറ്റ്. ജെആർഎഫ് പാസാകുന്നവർക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും ഇവർക്ക് അർഹതയുണ്ട്.
Read More
- University Announcements 16 OCtober 2024: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
- പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം
- എം.ഫാം കോഴ്സ്: ഓൺലൈനായി അപേക്ഷിക്കാം
- യുജിസി നെറ്റ് ജൂൺ 2024: അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
- പിഎം ഇന്റേൺഷിപ് പദ്ധതി: അപേക്ഷകൾ ഇന്നു മുതൽ, എങ്ങനെ അപേക്ഷിക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.