/indian-express-malayalam/media/media_files/uploads/2019/11/university-announcement-3.jpg)
Kerala MG Kannur University Announcements 16 OCtober 2024
University Announcements 15 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (നാല് വര്‍ഷ ഇന്നോവേറ്റീവ് കോഴ്‌സ് - 2022 സ്‌കീം - റെഗുലര്‍ - 2023 അഡ്മിഷന്‍, സപ്ലിമെന്ററി - 2022 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in).
പരീക്ഷ
കേരളസര്‍വകലാശാലയുടെ എം.ബി.എ. (ഫുള്‍ടൈം/ട്രാവല്‍ ആന്റ് ടൂറിസം/പാര്‍ട്ട്‌ടൈം/ ഈവനിംഗ്) കോഴ്‌സുകളുടെ 2024 ഒക്‌ടോബര്‍ 25 ന് ആരംഭിക്കുന്ന (മേഴ്‌സിചാന്‍സ് - 2018, 2014, 2009, 2006 സ്‌കീം) പരീക്ഷകള്‍ തിരുവനന്തപുരം തൈയ്ക്കാട് ഗകകഠട, ഡകങ കൊല്ലം, ഡകങ ആലപ്പുഴയിലും നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in).
പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2024 ഒക്ടോബര്‍ 14, 15, 16, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.സി.എ., ജൂലൈ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2024 ഒക്ടോബര്‍ 22, 23, 24, 25 തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല 2024 ഒക്ടോബര്‍ 10 മുതല്‍ 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്‌സ് ജൂലൈ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2024 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക്. ട്രാവല്‍ & ടൂറിസം (357) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2024 ഒക്‌ടോബര്‍ 21, 22 തീയതികളില്‍ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in)
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ ബി.എസ്‌സി/ബി.കോം. (മേഴ്‌സിചാന്‍സ് - 2017 അഡ്മിഷന്‍) നവംബര്‍ 2024 പരീക്ഷയ്ക്ക് പിഴകൂടാതെ 2024 ഒക്‌ടോബര്‍ 23 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 26 വരെയും 400 രൂപ പിഴയോടെ ഒക്‌ടോബര്‍ 28 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in)
ടൈംടേബിള്‍/പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ എം.ബി.എ. (ഫുള്‍ടൈം/ട്രാവല്‍ ആന്റ് ടൂറിസം/പാര്‍ട്ട്‌ടൈം/ ഈവനിംഗ്) (മേഴ്‌സിചാന്‍സ് - 2018, 2014, 2009, 2006 സ്‌കീം) ജൂലൈ 2024 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്‌ടോബര്‍ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കേം. (റെഗുലര്‍ - 2022 അഡ്മിഷന്‍, സപ്ലിമെന്ററി - 2021 & 2020 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2019, 2018 & 2017 അഡ്മിഷന്‍) ഒക്‌ടോബര്‍ 2024 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in)
Kannur University announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാ ഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി. ബി. സി. എസ്. എസ്. - റെഗുലർ/സപ്ലിമെന്ററി) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 26 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പ്രോജക്ട് മൂല്യനിർണയം /വാചാ പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പ്രോജക്ട് മൂല്യനിർണയം /വാചാ പരീക്ഷകൾ 2024 ഒക്ടോബർ 18, 19, 28, 29 തീയ്യതികളിലായി അതാത് കോളേജുകളിൽവെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായിബന്ധപ്പെടേണ്ടതാണ്.
പി.എച്ച്.ഡി. പ്രവേശനം - തീയതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2024-25 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 25 വരെ നീട്ടിയിരിക്കുന്നു. താല്പര്യമുള്ളവർ സർവ്വകലാശാല വെബ് സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സർവ്വകലാശാല വെബ്‌സൈറ്റ് (https://research.kannuruniversity.ac.in) സന്ദർശിക്കുക.
അധ്യാപക നിയമനം
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം, പാലയാട് നിയമ പഠന വകുപ്പുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമ അധ്യാപകരെ നിയമിക്കുന്നതിലേക്കായി വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 11 മണിക്ക് പാലയാട് നിയമ പഠന വകുപ്പിൽ വെച്ച് നടത്തുന്നതാണ്. യോഗ്യത എൽ.എൽ.എം, നെറ്റ്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകേണ്ടതാണ്.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2024 ഒക്ടോബർ 19 രാവിലെ പത്തു മണി മുതൽ ഒരു മണി വരെ “പ്രയുക്തി”എന്ന പേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസർ, ജനറൽ ഏജൻസി, അസിസ്റ്റൻറ് സെയിൽ മാനേജർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, സെയിൽസ് ഡെവലപ്മെൻറ് മാനേജർ, മാനേജ്മെൻറ് ട്രെയിനി, പ്രയോറിറ്റി പാർട്ണർ, ലൈഫ് അഡ്വൈസർ, ടെലി കോളർ, ഓഫീസ് സ്റ്റാഫ്, മാനേജ്മെൻറ്, ഇൻസ്ട്രക്ടർ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 136 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ള എസ് എസ് എൽ സി/ പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9:30ന് കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡേറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0497-2703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Calicut University announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
അന്തർദേശീയ പ്രഭാഷണ പരമ്പര
ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പ് അന്തർദ്ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. യു. കെ. ഹയർ എജ്യുക്കേഷൻ അക്കാദമി പണ്ഡിതനായ ഡോ. കെ.എസ്. ശ്രീനാഥ് പരമ്പരക്ക് തുടക്കം കുറിച്ചു. തുടർന്ന് സുനിൽ പി. ഇളയിടം, ടി.വി. മധു, സി.എസ്. വെങ്കിടേശ്വരൻ, സുധീഷ് കോട്ടേമ്പ്രം, കെ.എസ്. മാധവൻ എന്നിവർ ഗവേഷണ രീതിശാസ്ത്രത്തിൻ്റെ വിവിധ തലങ്ങളെ പറ്റി ഗവേഷകരുമായി സംവദിച്ചു. 21-ന് സമാപിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇ.വി. രാമകൃഷ്ണൻ, ഷംസാദ് ഹുസൈൻ, പ്രിയ കെ. നായർ എന്നിവർ പങ്കെടുക്കും.
അറബിക് പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. അറബിക്ക് ( നോൺ എൻട്രൻസ് - എനി ടൈം രജിസ്‌ട്രേഷൻ ) പ്രവേശനത്തിന് യു.ജി.സി., ജെ.ആർ.എഫ്. നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോ. കെ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍ എന്നിവരുടെ കീഴിലാണ് ഒഴിവ്. അഭിമുഖം ഒക്ടോബർ 28-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS - V - UG - 2022 പ്രവേശനം മുതൽ) വിവിധ ബി.വോക്. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടു കൂടി നവംബർ ഒന്ന് വരെയും അപേക്ഷി ക്കാം. ലിങ്ക് ഒക്ടോബർ 17 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ടെക്., ( 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ആറാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.