/indian-express-malayalam/media/media_files/viEzpJBBAqOGKEWx3H1L.jpg)
കോഴിക്കോട്, തിരുവനന്തപുരം സെന്റെറിലാണ് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം
തിരുവനന്തപുരം:നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സ് തസ്തികയിലേയ്ക്കുളള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലേയ്ക്ക് നേരത്തെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടുമൊരു അവസരം കൂടി. കോഴിക്കോട്, തിരുവനന്തപുരം സെന്റെറിലാണ് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരമൊരുക്കിയിരിക്കുന്നത്.
കോഴിക്കോട് രാം മോഹൻ റോഡിലുള്ള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) സെന്ററിൽ നവംബർ ഒന്നിനും തിരുവനന്തപുരം തൈക്കാട് മേട്ടുക്കാട് ജംഗഷ്‌നിലുള്ള സെന്ററിൽ നവംബർ നാലിനുമാണ് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരമുള്ളത്. രണ്ടിടത്തും രാവിലെ പത്തുമണി മുതൽ സ്‌പോട്ട് രജിസ്‌ട്രേഷൻ ആരംഭിക്കും.
യോഗ്യത
നഴ്‌സിംങിൽ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകൾ എന്നിവ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനോടൊപ്പം നടക്കും.
വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ലഭിക്കും. പ്രായപരിധി 38 വയസ്സ്.
അഭിമുഖം നവംബർ 13 മുതൽ
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ തിരഞ്ഞെടുക്കുന്നവർക്കുള്ള അഭിമുഖം 2024 നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക.ടോൾ ഫ്രീ നമ്പറുകൾ- 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Read More
- നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു
- പ്രതിവർഷം ഒരു ലക്ഷംരൂപ വരെ; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- CBSE Board 2025 Exams: സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ
- ജെഇഇ, നീറ്റ് സാമ്പിൾ ചോദ്യ പേപ്പറുകൾ ഫ്രീയായി വേണോ? ഈ വെബ്സൈറ്റുകൾ നോക്കൂ
- ബിഎസ്സി നഴ്‌സിങ്: എസ്.സി, എസ്.റ്റി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്മെന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.