scorecardresearch

CBSE Board 2025 Exams: സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ

CBSE Board 2025 Exams: തിയറി പരീക്ഷകൾ 2025 ഫെബ്രുവരി 15 മുതൽ തുടങ്ങും

CBSE Board 2025 Exams: തിയറി പരീക്ഷകൾ 2025 ഫെബ്രുവരി 15 മുതൽ തുടങ്ങും

author-image
Education Desk
New Update
education

പ്രതീകാത്മക ചിത്രം

CBSE Board 2025 Exams: ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകളിലും 2025 ജനുവരി 1 മുതലാണ് പരീക്ഷകൾ തുടങ്ങുക. തിയറി പരീക്ഷകൾ 2025 ഫെബ്രുവരി 15 മുതൽ തുടങ്ങും. 

Advertisment

10, 12 ക്ലാസുകളിലെ മാർക്ക് സംബന്ധിച്ച സർക്കുലറും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ സ്‌കൂളുകൾ പിഴവ് വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് സർക്കുലർ പുറത്തിറക്കിയത്.

ക്ലാസ്, സബ്ജക്ട് കോഡ്, വിഷയത്തിന്റെ പേര്, തിയറി പരീക്ഷയ്ക്കുള്ള പരമാവധി മാർക്ക്, പ്രായോഗിക പരീക്ഷയുടെ പരമാവധി മാർക്ക്, പ്രോജക്ട് മൂല്യനിർണ്ണയത്തിനുള്ള പരമാവധി മാർക്ക്, ഇന്റേണൽ മൂല്യനിർണ്ണയത്തിനുള്ള പരമാവധി മാർക്ക് എന്നിവ സിബിഎസ്ഇ നൽകിയ വിശദാംശങ്ങളിൽ ഉൾപ്പെടുന്നു. സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണയത്തിനായി ഒരു എക്‌സ്‌റ്റേണൽ എക്‌സാമിനറെ നിയമിക്കുമോ, തിയറി പരീക്ഷകളിൽ ഉപയോഗിക്കുന്ന ഉത്തര പുസ്തകങ്ങളുടെ തരം എന്നിവയും സിബിഎസ്ഇ സർക്കുലറിൽ സൂചിപ്പിച്ചിട്ടുണ്ട്.

തിയറി, പ്രാക്ടിക്കൽ, പ്രോജക്ട്, ഇന്റേണൽ അസസ്‌മെന്റ് എന്നിവയ്ക്ക് നൽകുന്ന മാർക്ക് അനുസരിച്ച് ഒരു വിഷയത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി മാർക്ക് 100 ആയിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

Read More

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: