/indian-express-malayalam/media/media_files/uploads/2019/11/university-announcement-2.jpg)
Kerala MG Kannur University Announcements 23 OCtober 2024
University Announcements 18 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University announcements: കേരള സർവകലാശാല അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്‌കീം - റെഗുലര്‍ - 2020 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയ ത്തിനും 2024 നവംബര്‍ 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in)
കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബര്‍ 01 ന് മുന്‍പ് www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)
പരീക്ഷ വിജ്ഞാപനം
കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) മേഴ്‌സിചാന്‍സ്, (2003 സ്‌കീം) ട്രാന്‍സിറ്ററി ആന്റ് പാര്‍ട്ട്‌ടൈം, ഒക്‌ടോബര്‍ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in)
കേരളസര്‍വകലാശാല 2024 നവംബര്‍ 13 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in)
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റര്‍ എം.കോം./എം.കോം. ഇന്റര്‍നാഷണല്‍ ട്രേഡ് (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 2024 ഒക്‌ടോബര്‍ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
സീറ്റൊഴിവ്
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത : കേരളസര്‍വകലാശാല അംഗീകരിച്ച ബിരുദം, കോഴ്‌സ് കാലാവധി : ഒരു വര്‍ഷം, ക്ലാസുകള്‍ : രാവിലെ 7 മുതല്‍ 9 വരെ, കോഴ്‌സ് ഫീസ് : Rs. 19500 /, അപേക്ഷ ഫീസ് : 100/ രൂപ, അവസാന തീയതി : 2024 ഒക്‌ടോബര്‍ 31, ഉയര്‍ന്ന പ്രായപരിധി ഇല്ല. കേരളസര്‍വകലാശാല വെബ്‌സൈറ്റ് (www.keralauniversity.ac.in) നിന്നും Home page-Academic-Centres-Centre for Adult Continuing Education and Extension page നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. SBI യില്‍ A/c. No. 57002299878 ല്‍ Rs. 100/ രൂപ അടച്ച രസീതും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ CACEE ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0471 2302523.
Calicut University announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
എം.എഡ്. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രോഗ്രാമിന് എസ്.ടി., എൽ.സി., പി.എച്ച്. എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തിൽ ലുള്ളവരുടെ അഭാവത്തിൽ നിയമപ്രകാരം സീറ്റുകൾ മറ്റു സംഭരണ - ഓപ്പൺ വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർ ഒക്ടോബർ 28-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
ഗ്രേഡ് കാർഡ് വിതരണം
നാലാം സെമസ്റ്റർ ( 2019 സ്‌കീം - 2019 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷാ കേന്ദ്രമായ സർവകലാശാലാ എൻജിനീയറിങ് കോളേജിലേക്ക് (സി.യു. - ഐ.ഇ.ടി.) വിതരണത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2023 വരെ പ്രവേശനം) മാർച്ച് 2024, (2020പ്രവേശനം) മാർച്ച് 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും എട്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) മാർച്ച് 2024 റഗുലർ പരീക്ഷയും നവംബർ 18-ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ ( CCSS - PG - 2022 പ്രവേശനം മുതൽ ) മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CBCSS - UG - 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (CBCSS - PG) എം.എസ് സി. - അപ്ലൈഡ് ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, സുവോളജി, എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
സൗജന്യ തൊഴിൽ പരിശീലനം
കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പൂക്കാട് കലാലയവുമായി സഹകരിച്ച് പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിലാണ് പരിശീലനം. നവംബർ ഒന്നിന് തുടങ്ങുന്ന പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാവക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. ഫോൺ : 9349735902, 9497830340.
Kannur University announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി കോഴ്സുകൾ - സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക് (PGDDSA) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (PGDCS) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഒക്ടോബർ 25ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്കുള്ള അടിസ്ഥാന യോഗ്യത: കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല/സ്ഥാപനത്തിൽ നിന്നോ ബി.എസ്.സി. (പ്ലസ്.ടു തലത്തിൽ മാത്തമാറ്റിക് പഠിച്ചിരിക്കണം) /ബി.ബി.എ/ ബി.കോം. / ബി.എ. ഇക്കണോമിക്സ്/ ബി.സി.എ / ബി.ടെക്. / ബി.ഇ. / ബി. വോക് ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
പി.ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (PGDCS) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത: കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബി.എസ്.സി ( പ്ലസ്.ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) / ബി.സി.എ. / ബി.ടെക്. / ബി.ഇ. / ബി. വോക്. ഇൻ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം)
ഫോൺ: 0497-2784535, 9243037002, 9544243052 (ഡാറ്റാ സയൻസ്), 9567218808 (സൈബർ സെക്യൂരിറ്റി)
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ നവംബർ 04 വൈകീട്ട് 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
നവംബർ 20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി (നവംബർ 2024 ) പരീക്ഷകളുടെ പുതുക്കിയ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ
നവംബർ 05ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (2018 അഡ്മിഷൻ -സപ്ലിമെന്ററി ) , നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Sanskrit University announcements: സംസ്കൃത സർവകലാശാല അറിയിപ്പുകൾ
പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകൾ പി. ജി., യു.ജി., പി. ജി. ഡിപ്ലോമ, ഡിപ്ലോമ, മൂന്നും, അഞ്ചും സെമസ്റ്ററുകൾ ബി. എ., ബി. എഫ്. എ., ഏഴാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ഒന്നാം സെമസ്റ്റർ നാല് വർഷ ബിരുദ പരീക്ഷകൾ നവംബർ ആറിന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ നാല് വർഷ ബിരുദ പരീക്ഷകളും 2020, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ. റീ അപ്പീയറൻസ് പരീക്ഷകളും നവംബർ അറിന് തുടങ്ങും. ഒക്ടോബർ 28വരെ ഫൈനില്ലാതെ അപേക്ഷിക്കാം. ഫൈനോടെ ഒക്ടോബർ 30 വരെയും സൂപ്പർ ഫൈനോടെ നവംബർ ഒന്ന് വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.