/indian-express-malayalam/media/media_files/XWnZ3Wx6V7TkeQg6q9zo.jpg)
വിദ്യാഭ്യാസ വാർത്തകൾ
2024-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. മേൽപറഞ്ഞ കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.
ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 23ന് ഉച്ചയ്ക്ക് 2 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ 'www.cee.Kerala.gov.in' എന്ന വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. ഒക്ടോബർ 23ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ആയൂർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ഒക്ടോബർ 24ന് പ്രസിദ്ധീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.
പ്രവേശന തീയതി ദീർഘിപ്പിച്ചു
സർക്കാർ, പ്രൈവറ്റ് ഐ.ടി.ഐകളിലെ 2024 വർഷത്തെ പ്രവേശനത്തിനായുള്ള അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ് വ്യാവസായിക പരിശീലന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (det.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സമീപത്തുള്ള ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ടതാണ്.
അവസാന തീയതി ദീർഘിപ്പിച്ചു
2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 20ന് വൈകിട്ട് 5 മണിവരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ 2024 ഒക്ടോബർ 10ന് ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Read More
- University Announcements 18 OCtober 2024: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
- യുകെയിൽ ജോലി വേണോ? നഴ്സുമാർക്ക് അവസരം, കൊച്ചിയിൽ അഭിമുഖം
- പിജി നഴ്സിങ് കോഴ്സ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; എവിടെ പരിശോധിക്കാം
- ഉയർന്ന ശമ്പളം, ഡെലിവറി ബോയ്സിനെ ദുബായ് വിളിക്കുന്നു; അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us