scorecardresearch

University Announcements 18 OCtober 2024: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

University Announcements 18 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university announcements, ie malayalam

Kerala MG Kannur University Announcements 18 OCtober 2024

University Announcements 18 OCtober 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University announcements: കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

Advertisment

കേരളസര്‍വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), ഏപ്രില്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്‌ടോബര്‍ 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍  (www.keralauniversity.ac.in).

കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ എം.എസ്‌സി. കമ്പ്യൂട്ടേഷണല്‍ ബയോളജി സ്‌പെഷ്യലൈസേഷന്‍ ഇന്‍ എന്‍.ജി.എസ്. ഡാറ്റാ അനലിറ്റിക്സ്, എം.എസ്‌സി. കമ്പ്യൂട്ടേഷണല്‍ ബയോളജി സ്‌പെഷ്യലൈസേഷന്‍ ഇന്‍ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രഗ് ഡിസൈന്‍ (2022-2024), (സി.എസ്.എസ്, കാര്യവട്ടം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. - സ്‌പോട്ട് അഡ്മിഷന്‍

 കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുള്ള എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2024 ഒക്ടോബര്‍ 21 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 2308328, ഇ-മെയില്‍: csspghelp2024@gmail.com

പരീക്ഷ വിജ്ഞാപനം

Advertisment

കേരളസര്‍വകലാശാല 2024 നവംബര്‍ 28 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (വിദൂരവിദ്യാഭ്യാസം) കോഴ്‌സിന്റെ ഒന്നും രണ്ടും സെമസ്റ്റര്‍ (റെഗുലര്‍ - 2023 അഡ്മിഷന്‍, സപ്ലിമെന്ററി - 2022 & 2021 അഡ്മിഷന്‍) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

കേരളസര്‍വകലാശാല 2024 നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബി.എ./ ബി.കോം./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.ബി.എ./ബി.സി.എ. (വിദൂരവിദ്യാഭ്യാസം) കോഴ്‌സുകളുടെ ഒന്നും, രണ്ടും സെമസ്റ്റര്‍ (റഗുലര്‍ - 2023 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷന്‍, സപ്ലിമെന്ററി 2019 -2021 അഡ്മിഷന്‍, മേഴ്സി ചാന്‍സ് - 2018 അഡ്മിഷന്‍) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

പ്രാക്ടിക്കല്‍ - പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 10 മുതല്‍ 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി., ജൂലൈ 2024 കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു.  പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ലഭ്യമാണ്. 

കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍, ഒക്‌ടോബര്‍ 10 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്), സെപ്റ്റംബര്‍ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ യഥാക്രമം ഒക്‌ടോബര്‍ 22 മുതല്‍ 24 വരെയും ഒക്‌ടോബര്‍ 29 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ലഭ്യമാണ്. 

കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 15 മുതല്‍ 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.കോം. കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138 2 (യ)), ജൂലൈ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 25, 26, 28, 29 & 30 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ലഭ്യമാണ്. 

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328), ആഗസ്റ്റ് 2024 പരീക്ഷയുടെ കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 30 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ആര്‍. സി.ബി.സി.എസ്.എസ്. 2(യ) ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (റഗുലര്‍ - 2023 അഡ്മിഷന്‍, സപ്ലിമെന്ററി - 2019-2022 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2013 -2016 & 2018 അഡ്മിഷന്‍), ആഗസ്റ്റ് 2024 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2024 ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് യു.ഐ.ടി. ഏരുരിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ത്തോമ്മ കോളേജ് ഓഫ് സയന്‍സ് & ടെക്‌നോളജി ആയൂര്‍ ആണ് പരീക്ഷാകേന്ദ്രം. മറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in).

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് (351), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ 2024 ഒക്ടോബര്‍ 24 മുതല്‍ 29 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniversity.ac.in).

വൈവ വോസി - പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 10 ന് കേരള ലോ അക്കാദമി ലോ കോളേജില്‍ വച്ച് നടത്തേണ്ടിയിരുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. വൈവ വോസി പരീക്ഷ 2024 ഒക്‌ടോബര്‍ 22 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.  

ടൈംടേബിള്‍

കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 30 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ പഞ്ചവര്‍ഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്‌കീം - റെഗുലര്‍, സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

പ്രബന്ധ സമര്‍പ്പണം

കേരളസര്‍വകലാശാലയുടെ എം.ടെക്. 2008 സ്‌കീം - അവസാന സെമസ്റ്റര്‍ മേഴ്സി ചാന്‍സ്, ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രബന്ധ സമര്‍പ്പണത്തിനുള്ള അവസാന തീയതി  2024 ഡിസംബര്‍ 16 ആണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്, ബി.എസ്.ഡബ്‌ള്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (മേഴ്സിചാന്‍സ് - 2017 അഡ്മിഷന്‍), നവംബര്‍ 2024 പരീക്ഷകള്‍ക്ക് പിഴകൂടാതെ 2024 ഒക്‌ടോബര്‍ 23 വരെയും 150/- രൂപ പിഴയോടെ ഒക്‌ടോബര്‍ 26 വരെയും 400/- രൂപ പിഴയോടെ ഒക്‌ടോബര്‍ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്., ഫെബ്രുവരി 2024 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 21 മുതല്‍ 28 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ EJ - III  സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്‌കീം), മെയ് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യൂവേഷന്‍ സെക്ഷനില്‍ (EJ – VII) 2024 ഒക്‌ടോബര്‍ 21 മുതല്‍ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University announcements: എംജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

പത്താം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷനുകള്‍ റെഗുലര്‍,  2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഡിഡിഎംസിഎ 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച്  ഓണ്‍ലൈനായി ഒക്ടോബര്‍ 23വരെ അപേക്ഷ സമര്‍പ്പിക്കാം.

വൈവ വോസി

ആറാം  സെമസ്റ്റര്‍ ബിബിഎ സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റും മെഴ്സി ചാന്‍സും ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രൊജക്റ്റ് ഇവാലുവേഷന്‍ വൈവാ വോസി പരീക്ഷകള്‍ ഒക്ടോബര്‍ 21 ന് മട്ടാഞ്ചേരി എസ്ആര്‍ബിസി ഗുജറാത്തി ഗവണ്‍മെന്‍റ് കോളജില്‍ നടക്കും.

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെന്‍റ്ര്‍ ഫോര്‍ യോഗ ആന്‍റ് നാച്ചുറോപതിയില്‍ ഡിപ്ലോമ ഇന്‍ യോഗ ആന്‍റ് നാച്ചുറല്‍ ലിവിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. നവംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍.

ഡിമെന്‍ഷ്യ കെയര്‍; ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും പാലാ ഡിമെന്‍ഷ്യ കെയറും സംയുക്തമായി നടത്തുന്ന ഡിമെന്‍ഷ്യ കെയര്‍ ആന്‍റ് കൗണ്‍സലിംഗ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സ് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആറു മാസവുമാണ്. യോഗ്യത പ്ലസ് ടൂ അല്ലെങ്കില്‍ പ്രീ ഡിഗ്രി. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് പ്രായപരിധിയില്ല.  ഫോണ്‍ -9288757184, 9447226779 ഇമെയില്‍- iucdsmgu@mgu.ac.in.

Calicut University announcements: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനം കാലിക്കറ്റ് സർവകലാശാലയിൽ 

ഇന്റർനാഷണൽ ഫൈറ്റോടെക്‌നോളജി സൊസൈറ്റിയും ( ഐ.പി.എസ്. ) കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തിന് ഒക്ടോബർ 22-ന് സർവകലാശാലാ ക്യാമ്പസിൽ തുടക്കമാവും. സുസ്ഥിര പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷക്കും വേണ്ടിയുള്ള ഫൈറ്റോടെക്‌നോളജികൾ എന്ന പ്രത്യേക വിഷയത്തിലാണ് സമ്മേളനം. ആവാസവ്യവസ്ഥാ സേവനങ്ങൾ നൽകുന്നതിന് സസ്യങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫൈറ്റോടെക്‌നോളജി. ഇത് ആദ്യമായാണ് ഇന്ത്യ ഫൈറ്റോടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നത്. യുവഗവേഷകർക്കും അക്കാദമിക വിദഗ്ധർക്കും അറിവ് കൈമാറാനും അവരുടെ ഗവേഷണ പുരോഗതികൾ പങ്കിടാനുമുള്ള അവസരമാകുമിത്. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി. സി. ഹരിലാൽ സമ്മേളനത്തിന്റെ കൺവീനറും പ്രൊഫ. ഓം പർകാശ് ദംകാർ (മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, യു.എസ്.എ.), ഡോ. ജോസ് ടി. പുത്തൂർ (കാലിക്കറ്റ് സർവകലാശാലാ) എന്നിവർ കോ-ഓർഡിനേറ്റർമാരുമാണ്. സർവകലാശാലാ സെനറ്റ്ഹാളിൽ നടക്കുന്ന പരിപാടി 22-ന് രാവിലെ 10-മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അമ്പതോളം അന്താരാഷ്ട്ര ശാസ്ത്രജ്ഞർ ഉൾപ്പെടെ ഇരുന്നൂറോളം ഗവേഷകർ പങ്കെടുക്കും. ലോഹങ്ങളും മെറ്റലോയിഡുകളും, ഭക്ഷ്യസുരക്ഷയും ആരോഗ്യവും, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിലായി 100-ൽ അധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. 24-നാണ് സമാപനം.

‘കേരള സയന്‍സ് സ്ലാം - 2024’ കാലിക്കറ്റ് സർവകലാശാലയിൽ നവംബർ 23-ന്

ശാസ്ത്ര ഗവേഷണത്തെ പൊതുജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന മത്സരമായ കേരള സയന്‍സ് സ്ലാം 2024 - ന് കാലിക്കറ്റ് സര്‍വകലാശാലയിലും വേദിയൊരുങ്ങുന്നു. സയൻസ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ അ‍ഞ്ചു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന‍ കേരള സയന്‍സ് സ്ലാം 2024 - ന്റെ റീജിയണല്‍ മത്സരം നവംബര്‍ 23 - ന് കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. സയന്‍സ് ഗവേഷകരും പൊതുജനങ്ങളും നേരിട്ട് സംവദിക്കുന്നതിന് വേദിയൊരുക്കിക്കൊണ്ട് സയന്‍സ് ഗവേഷണ വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് ലളിതവും സരസവുമായി പറഞ്ഞുകൊടുക്കുന്ന മത്സരമായ സയന്‍സ് സ്ലാം കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സയന്‍സിന്റെ ഈ ജനകീയ വിനിമയ പരിപാടിയുടെ ആദ്യറൗണ്ട് നവംബർ മാസത്തിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി സർവകലാശാലാ ആസ്ഥാനങ്ങളിലും തിരുവനന്തപുരം വിമൻസ് കോളേജിലുമായാണ് നടക്കുക. ഡിസംബർ 14 - ന് പാലക്കാട് ഐ.ഐ.ടി.-യിലാണ് ഫൈനല്‍ മത്സരം. സയൻസ് വിഷയങ്ങളിലെ ഗവേഷകർ, ഗവേഷണ വിദ്യാർഥികൾ, ഗവേഷണത്തിനൊരുങ്ങുന്ന ഉന്നത ബിരുദ വിദ്യാർഥികൾ എന്നിവര്‍ അവതരണങ്ങള്‍ നടത്തും. കാലിക്കറ്റ് സർവകലാശാലയിൽ മത്സരത്തിന് വൈസ് ചാന്‍സിലര്‍‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. സുനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി. പ്രസീത, ഡോ. എൻ.ആർ. റസീന, സി.എന്‍. സുനില്‍, എ. പ്രഭാകരന്‍ തുടങ്ങിയവർ സംസാരിച്ചു.

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS - UG - 2022 പ്രവേശനം മാത്രം ) ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ വിദ്യാർഥികളിൽ എൻ.സി.സി., സ്പോർട്സ്, ആർട്സ് തുടങ്ങിയ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനർ വഴി ഓപ്‌ഷൻ നൽകിയ ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അവസാന തീയതി നവംബർ ആറ്. 

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളായിലെ ഒന്നാം സെമസ്റ്റർ (CBCSS - V - UG 2024 പ്രവേശനം മാത്രം) വിവിധ ബി.വോക്. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ നാല് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 21 മുതൽ ലഭ്യമാകും. 

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 21 - ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

അഡീഷണൽ സപ്ലിമെന്ററി പരീക്ഷ

തേർഡ് പ്രൊഫഷണൽ ( 2008 സ്‌കീം - 2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും ) ബി.എ.എം.എസ് സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 28 - ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, ഏഴാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023, ഏഴാം സെമസ്റ്റർ (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS - 2021, 2022 പ്രവേശനം ) ബി.എ. മൾട്ടി മീഡിയ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University announcements: കണ്ണൂർ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം. എഡ്. പ്രവേശനം:  തീയതി നീട്ടി

കണ്ണൂർ സർവകലാശാല  സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2024-25 വർഷത്തെ എം.എഡ്. പ്രോഗ്രാമിലേക്ക്  പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 23 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ ധർമ്മശാലയിലെ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസുമായി   നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളെജുകളിലെ   മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (സപ്ലിമെന്ററി-മേഴ്സി ചാൻസ്), ഒക്ടോബർ 2023   പരീക്ഷകളുടെ ഫലം സർവകലാശാല  വെബ്‌സൈറ്റിൽ  ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29/10/2024.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് ) നവംബർ 2024  പരീക്ഷകൾക്ക് 18.10.2024 മുതൽ 24.10.2024 വരെ പിഴയില്ലാതെയും 26.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിലെ  26.11.2024ന് ആരംഭിക്കുന്ന    മൂന്നാം  സെമസ്റ്റർ  ബിരുദാനന്തര ബിരുദ  (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ  2024   പരീക്ഷകൾക്ക് 23.10.2024 മുതൽ 28.10.2024വരെ പിഴയില്ലാതെയും 30.10.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

നാലാം സെമസ്റ്റർ എം. എസ്.  സി.  സ്റ്റാറ്റിസ്റ്റിക്‌സ്  വിത്ത്     ഡാറ്റ  അനലിറ്റിക്സ്  (ഏപ്രിൽ 2024 ), ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ ബിരുദാനന്തര  ബിരുദം  (ഏപ്രിൽ 2024 ) പരീക്ഷകൾക്ക് 23.10.2024 മുതൽ 26.10.2024 വരെ പിഴയില്ലാതെയും 28.10.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

ഏഴ്,  മൂന്ന്  സെമസ്റ്റർ ബി.എ എൽ.എൽ.ബി. (നവംബർ 2024 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Read More

Kerala University Kannur University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: