/indian-express-malayalam/media/media_files/suQ211ldqL4BZzhNW76M.jpg)
തൊഴിൽ വാർത്തകൾ
കേരളത്തിലെ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ പിജി നഴ്‌സിങ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്‌മെന്റ് www.cee.Kerala.gov.in വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുളളത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഒക്ടോബർ 21 ഉച്ചയ്ക്ക് ഒരു മണിക്കകം പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300
ഐസിഫോസിൽ സർട്ടിഫിക്കറ്റ് കോഴ്സ്
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഒക്ടോബർ 29 വരെ അപേക്ഷിക്കാം. ആൽഗോരതമിക് തിങ്കിങ് വിത്ത് പൈത്തൺ (50 മണിക്കുർ), മെഷീൻ ലേണിംഗ് (30 മണിക്കുർ) കോഴ്‌സുകളാണ് നവംബർ 2 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആൽഗോരതമിക് തിങ്കിങ് വിത്ത് പൈത്തൺ ഹൈബ്രിഡ് മോഡിൽ 5 ശനിയാഴ്ചകളിലായി 30 മണിക്കൂർ സെഷനും ഓൺലൈനായി 5 പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെ 20 മണിക്കൂർ സെഷനും ഉണ്ടാകും.
സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് പ്രോഗ്രാം 5 ശനിയാഴ്ചകളിലായി 30 മണിക്കൂർ ഓഫ്‌ലൈൻ സെഷൻ നടത്തും. കാര്യവട്ടം ഐസിഫോസിൽ വച്ചായിരിക്കും ക്ലാസ്സുകൾ. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ബിരുദതല വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിക്ക് പ്രത്യേക പരിഗണന നൽകിയാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ആൽഗോരതമിക് തിങ്കിങ് വിത്ത് പൈത്തൺ കോഴ്സിന് 4000 രൂപയും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് കോഴ്സിന് 5000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/events വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി.: ഓപ്ഷൻ കൺഫർമേഷൻ നൽകണം
കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും ഒക്ടോബർ 22ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ : 0471 2525300.
ത്രിവത്സര എൽ.എൽ.ബി.: ഓപ്ഷൻ കൺഫർമേഷൻ നൽകണം
കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in വെബ്‌സെറ്റിൽ ഒക്ടോബർ 22ന് രാത്രി 11.59 വരെ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471 2525300.
എൻ.ആർ.ഐ. ക്വാട്ടയിലേക്ക് സ്പോട്ട് അലോട്ട്മെന്റ്
2024-25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും എൻ.ആർ.ഐ. ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 21 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. എൻ.ആർ.ഐ ക്വാട്ടയിൽ സമർപ്പിക്കേണ്ട രേഖകൾ എല്ലാം ഹാജരാക്കുന്നവരെ മാത്രമാണ് അലോട്ട്‌മെന്റിൽ പങ്കെടുപ്പിക്കുന്നത്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ഒക്‌ടോബർ 23 നകം പ്രവേശനം നേടണം. പ്രവേശനത്തിന് ശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560363, 64.
സ്‌പോട്ട് അഡ്മിഷൻ
പൂജപ്പുര എൽ.ബി.എസ്. വനിത എൻജിനിയറിങ് കോളേജിൽ എം.ടെക്, ബി.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 21ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895983656/ 9995595456/ 9497000337, 7907783153.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.